Posts

ടി. ഡി രാമകൃഷ്ണൻറെ "ഫ്രാൻസിസ് ഇട്ടിക്കോര" - പുസ്തക പരിചയം

Image
ഇട്ടിക്കോര ഒരു ചരിത്രമാണോ? "ഇത് ചരിത്രമല്ല, കേട്ടുകേഴ്വികളും കെട്ടുകഥകളും നുണകളും ചേർത്ത് ഒരു കഥ പൊലിപ്പിച്ചെടുക്കാനുള്ള ശ്രമം മാത്രം..." എന്ന് കഥാകാരൻ പറയുമ്പോഴും 'ചരിത്രമായിക്കൂടെ?' എന്ന് നമ്മൾ ചിന്തിച്ച്  പോകുന്നു. പലപ്പോഴായി ഡാൻ ബ്രൗൺ നെ പോലെയുള്ള ആംഗലേയ എഴുത്തുകാർ നമ്മെ പരിചയിപ്പിച്ച ആഖ്യാന രീതി. മലയാള സാഹിത്യത്തിന് അത്ര പരിചിതം അല്ലെങ്കിലും സാഹിത്യാസ്വാദകർക്ക് പരിചിതമായ രീതി. പുസ്തകത്തിലുടനീളം  കുന്നംകുളത്തെ അതി പ്രഗത്ഭനായ ഇട്ടിക്കോര എന്ന കുരുമുളക് കച്ചവടക്കാരനെ തിരയുമ്പോൾ, അതിലേക്കുള്ള വഴി നരമാംസത്തോടും രക്തത്തോടും കാമത്തോടുമുള്ള അതിശക്തമായ ആർത്തിയും അരാജകത്വവും കൊണ്ട് വായനക്കാരെ അസ്വസ്ഥരാക്കി, ഭീതിപ്പെടുത്തി ഇതുവരെ നമ്മൾ  പരിചയിച്ചിട്ടില്ലാത്ത പഥങ്ങളിലേക്കു നയിക്കുന്നു. ഇത്ര ഭീകരമായൊരു നരമാംസ ആസ്വാദനം ഇതിനു മുൻപ് ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ല. ഉണ്ടെങ്കിൽ തന്നെ അത് അത്യപൂർവമാകാനേ വഴിയുള്ളു. ഒരു കെട്ടുകഥയെ ഒരു സമൂഹത്തിനു പകർന്നു കൊടുക്കുമ്പോൾ അതിനു വിശ്വാസ്യതയും കഥ പറയുന്ന സാഹചര്യവുമായി ബന്ധവും ഉണ്ടാകണം. വാസ്കോഡഗാമക്ക് മുൻപേ ഫ്ലോറെൻസിൽ പോയി കച്ചവടം...

അമീഷിന്റെ "സീത" - പുസ്തകപരിചയം

Image
സീത നമുക്ക് വളരെ പരിചിതയാണ്. ഭർത്താവിന്റെ ക്ഷേമത്തിനായി സർവം ത്യജിക്കുന്ന, കാനനവാസത്തിനു രാജകീയ സുഖങ്ങൾ വെടിഞ്ഞു, കല്ലിലും മുള്ളിലും ഭർത്താവിനെ അനുഗമിക്കുന്ന ഉത്തമയായവൾ. രാമചരിതത്തിലെ സീത സ്നേഹവും കരുതലും ത്യാഗവും വിശാലമനസും ഭൂമിയോളമുള്ള ക്ഷമയും കൊണ്ട് നമ്മുടെ സ്ത്രീകളെ രോമാഞ്ചം കൊള്ളിച്ചിരുന്നു.  സീതയെ പോലൊരു ഭാര്യയെ ഓരോ പുരുഷനും സ്വപ്നം  കണ്ടിരുന്നു. അമീഷിൻറെ സീത സ്ത്രൈണ ഭാവങ്ങളുടെ വക്താവല്ല എന്ന് മുഖചിത്രം തന്നെ വിളിച്ചു പറയുന്നു. "സീത - മിഥിലയിലെ വീര നായിക" എന്ന പേരോടുകൂടി ആരംഭിക്കുന്ന പുസ്തകം പേര് കൊണ്ട് തന്നെ വായനക്കാരന് ഒരുപാട് പ്രതീക്ഷകൾ നൽകുന്നു. മാറിയ സ്ത്രീ സങ്കൽപ്പങ്ങളിൽ സ്ത്രീ കരുത്തുള്ളവളും ഒപ്പം കരുണയുള്ളവളുമാണല്ലോ? നമ്മുടെ ഇതിഹാസങ്ങളെ മാറിയ സങ്കല്പങ്ങളോട് ചേർത്ത് വായിക്കേണ്ടത് സാമൂഹികവും സാംസ്കാരികവുമായ നിലനിൽപ്പിന് അനിവാര്യവും ആവശ്യവും ആണെന്ന്  തന്നെ വിശ്വസിക്കുന്നു. അമീഷ് സീതക്ക് പുതിയൊരു മാനം നൽകുകയാണ്. വർണ്ണ വസ്ത്രങ്ങളും ആഭരണവും ധരിച്ചു നമ്രമുഖിയായി രാമൻറെ ശ്രേഷ്ഠതക്കായി ജീവിക്കുന്ന സങ്കല്പത്തെ മാറ്റി, മെയ്യഴക് ഓർത്തു വ്യാകുലപ്പെടാത്...

"പ്രതീക്ഷയുടെ കനലുകൾഉള്ളിൽ ഏരിയട്ടെ! "

Image
കുറച്ചു കാലമായി ജീവിതത്തിൽ ഉത്തരങ്ങളെക്കാൾ ഏറെ ചോദ്യങ്ങളും ചോദ്യചിഹ്നങ്ങളും ആയിരുന്നു. വെളിച്ചത്തേക്കാൾ ഏറെ ഇരുട്ടും. ഇരുട്ടിന് കട്ടി കൂടിവരുമ്പോഴൊക്കെ ചാരം മൂടി കിടക്കുന്ന എൻറെ ഉള്ളിലേക് ഞാൻ ശക്തമായി ഒന്നൂതി നോക്കുമായിരുന്നു!. ഒരു തരി കനലിന്റെ നുറുങ്ങു വെട്ടം ഒന്ന് മിന്നി മായും, ആ തെളിച്ചതിന്റെ നിഴലിൽ പിന്നെയും മുന്നോട്ടു ഓടും, ഇടക്ക് തട്ടിവീഴും, ഇരുളിൽ പരതി പിടഞ്ഞെഴുനേൽക്കും, ആദ്യം കണ്ട നിഴൽ രൂപത്തിൻറെ ദൂരം വരെ ഓടിയെത്തും. തെളിഞ്ഞ ഒരാകാശവും നിറങ്ങളുള്ള ഭൂമിയും എനിക്കപരിചിതമായിരുന്നു ഇക്കാലമത്രയും. ഉത്തരമറിയാത്ത ഒരുപാട് ചോദ്യങ്ങൾ ഇപ്പോഴും എന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്. പക്ഷേ ഇപ്പോൾ ഉള്ളിൽ ഇരുന്നു ആരോ പറയാറുണ്ട് "ഒരു solution ഉണ്ടാകും, be cool ". ഒരുപാട് ആകുലതകൾക്കിടയിൽ എപ്പോഴോ ഞാൻ അറിയാതെ നേടിയെടുത്ത കരുത്ത് തന്നെയാണ് എനിക്ക് ധൈര്യം തരുന്നത്. എല്ലാം കഴിഞ്ഞു എന്ന് നിരാശപെടുമ്പോഴും പ്രതീക്ഷയുടെ ഒരു പുൽനാമ്പ് എങ്കിലും നമ്മെ തേടി വരും എന്ന് ജീവിതം കൊണ്ട് ഞാൻ പഠിച്ചിരിക്കുന്നു. ultimately ലൈഫ് ഭയങ്കര സൂപ്പറാ.. കളർഫു...

അമ്മക്ക്....!

Image
അമ്മേ.. കഴിഞ്ഞ വർഷം ഈ ദിവസം എൻറെ "അമ്മ" വിളികൾക്ക് ഒരു മറുപടി ഉണ്ടായിരുന്നു. നമ്മൾ ഒന്നിച്ചു പിറന്നാൾ മധുരം പങ്കുവെച്ചിരുന്നു. അന്ന് ഒരുപാട് സംസാരിക്കാൻ ആഗ്രഹിച്ചിരുന്നു. നമ്മുടെ സംസാരത്തിനിടയിൽ കടന്നു വന്നവരോട് ഞാൻ പരിഭവം കാണിച്ചിരുന്നു..  അമ്മേ ഇനിയും എനിക്കൊരുപാട് പറയാനുണ്ടായിരുന്നു. പ്രതീക്ഷിക്കാതെ പെട്ടെന്നൊരുദിവസം എന്റെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉള്ള മറുപടികൾ തരാതെ മറുവശം ശൂന്യമായപ്പോൾ  പാതി അനാഥത്വത്തിൻറെ വേദന ആയിരുന്നു ഉള്ളിൽ. ഇരുണ്ടുപോയ നമ്മുടെ വീടിൻറെ ഉള്ളിൽ അതിലും ഇരുണ്ടുപോയ മനസുമായി ഞങ്ങൾ അതിജീവനത്തിനായി ശ്രമിക്കുകയായിരുന്നു. ഓരോ തവണ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴൊക്കെ കൂടുതൽ ആഴങ്ങളിലേക്ക് ഞങ്ങളെ ചുഴികൾ മുക്കി കളഞ്ഞു. ഞങ്ങളുടെ പകലുകൾക്കു പോലും ഇരുട്ടിൻറെ നിറമായിരുന്നു. തലയിണകൾ കണ്ണീരിൽ കുതിർന്നു. തേങ്ങലുകൾ ശബ്ദമില്ലാതെ ഉള്ളിൽ പ്രതിധ്വനിച്ചു.  കരുതും എന്ന് നിനച്ച കൈകളൊന്നും കരുത്തു തന്നില്ല. തോൾ ചേർന്ന് നടന്നവർ പോലും കാഴ്ചക്കാർ മാത്രമായി. പരിഭവം തോന്നിയില്ല, എല്ലാം തിരിച്ചറിവുകൾ ആയിരുന്നു. ജീവിത പാഠങ്ങൾ. അമ്മ ശേഷിപ്പിച്ച ശൂന്യത്തിലാണ് ഞങ്ങൾ തുടങ്ങ...

മഴയോർമ്മകൾ

Image
ഇന്നലെ ജോലി കഴിഞ്ഞു വീടിലേക്കുള്ള യാത്ര.. ബസ്‌ ൻറെ സൈഡ് സീറ്റിൽ ഇരിക്കുമ്പോൾ കിഴക്കൂന്ന് നല്ല തണുത്തൊരു കാറ്റു വീശി. അതിനൊരു പ്രത്യേക മണവും മമതയും ഉണ്ടായിരുന്നില്ലേ? എന്റെ മുടിയിഴകളെ തലോടി അത് സ്പര്ഷിച്ചത് എന്റെ ഹൃദയത്തെ ആയിരുന്നു.  ശിര്ര്ർ.... ആഘോഷമായി മഴ എത്തി. അടുത്തിരുന്ന ചേച്ചി ഷട്ടർ അടച്ചിടാൻ പറഞ്ഞെങ്കിലും എനികനുസരിക്കാൻ തോന്നിയില്ല. മഴചാറ്റ് എറ്റ് യാത്ര തുടർന്നു. എന്റെ ഉള്ളിലെ വിഴുപ്പ്  ഈ മഴ അലിയിച്ച പോലെ. profesionalisam ത്തിന്റെ മുഖംമൂടി വലിച്ചെറിഞ്ഞു ഒരു കൊച്ചു കുട്ടിയെ പോലെ ബസിൽ നിന്ന് മഴയിലേക്കിറങ്ങി. കുട ഉണ്ട് പക്ഷെ പുറതെടുതില്ല. എനിക്ക് ഈ ലഹരി തിരിച്ചു വേണം. ചുറ്റുമുള്ളവർ കൗതുകത്തോടെ എന്നെ നോക്കി. മറ്റുള്ളവർ കട തിണ്ണയിൽ തിക്കി തിരുകിയപോൾ ഞാൻ ഒരു തുള്ളി പോലും നഷ്ടപെടുതത്തെ നനഞ്ഞു. മഴ തോർന്നു പക്ഷെ എന്റെ മൂക്ക് തോർന്നില്ല. എത്ര മഴകൾ ഞാൻ നനഞ്ഞിരിക്കുന്നു. അന്നൊന്നും ഇല്ലാത്ത ബുദ്ധിമുട്ടുകൾ... ഞാൻ എടുത്തണിഞ്ഞ ഈ മുഖംമൂടി എന്നെ ഈ പ്രകൃതിക്ക് അന്യ ആക്കിയിരിക്കുന്നു. മടങ്ങണം ഈ മണ്ണിന്റെ മകളായി ജീവിക്കണം.. 2nd June 2016

ആലിപ്പഴം- അനുഭവക്കുറിപ്പ്

Image
"ആലിപ്പഴം പെറുക്കാൻ പീലി കുട നിവർത്തി " എന്നൊക്കെ ഒരുപാട് പാടിയിട്ടുണ്ട് ചെറുപ്പത്തിൽ, അന്നൊക്കെ ഭാവനയിൽ റെഫ്രിജറേറ്റർലെ ഐസ് ക്യൂബുകൾ പോലെ എന്തോ ഒന്ന്. സാങ്കേതിക വിദ്യ വളർന്നപ്പോൾ ചലനചിത്രങ്ങൾ സങ്കല്പങ്ങൾ തിരുത്തി. പക്ഷെ അനുഭവം അതിന്നാദ്യമാണ്. അതങ്ങനെ ആണല്ലോ ആദ്യത്തേതിന് കൗതുകവും ഹരവും ഏറും. എന്റെ സങ്കല്പവും യാഥാർഥ്യവും മിഥ്യയും ചേർന്ന് ആലിപ്പഴം പൊഴിഞ്ഞു അല്ല പെയ്തു. മഴയാണെന്ന് ആദ്യം തെറ്റിദ്ധരിപ്പിച്ചു. പിന്നെ കല്ലുപെയ്യും പോലെ അനുഭവിച്ചറിഞ്ഞു. മുത്തുപോലെ തിളങ്ങി മണ്ണിലേക്ക് ഒരു ചില്ലു മഴ. കൃത്യമായി ആരോ നിർമ്മിച്ചെടുത്ത ചില്ല് ഗോളങ്ങൾ പോലെ അവ മനോഹരമായിരിക്കുന്നു. വഴി വിളക്കുകളുടെ വെളിച്ചത്തിൽ അവ എന്നെ നോക്കി പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. ഖലീൽ ജിബ്രാൻ പറഞ്ഞപോലെ നമ്മെ ആനന്ദിപ്പിക്കുന്നവ തന്നെയാണല്ലോ നമ്മെ നോവിക്കുന്നതും. അനുഭവിച്ചറിയാൻ  അറിയാൻ തുനിഞ്ഞ എന്റെ ശരീരത്തിൽ   രാകി മിനുക്കിയ കുന്തമനകളെക്കാൾ മൂർച്ഛയോടെ അവ പതിച്ചു. ഓരോ കോശങ്ങളെയും വേദനിപ്പിച്ചു എന്നെ കൗതുകപ്പെടുത്തി. നഗ്നമായിരുന്ന എന്റെ കൈകൾ മധുരപതിനേഴിന്റെ മാധുര്യത്തെക്കാൾ അധികമായി ചുവന്നു തുടുത്തു. മഴ...

ഭൂമിദേവി

Image
ഋതുക്കൾ മാറി മാറി ഭൂമിയെ ഭോഗിച്ചു. എന്നിട്ടും അവൾ ഇന്നും   "പതിവ്രത "