ടി. ഡി രാമകൃഷ്ണൻറെ "ഫ്രാൻസിസ് ഇട്ടിക്കോര" - പുസ്തക പരിചയം
ഇട്ടിക്കോര ഒരു ചരിത്രമാണോ?
"ഇത് ചരിത്രമല്ല, കേട്ടുകേഴ്വികളും കെട്ടുകഥകളും നുണകളും ചേർത്ത് ഒരു കഥ പൊലിപ്പിച്ചെടുക്കാനുള്ള ശ്രമം മാത്രം..." എന്ന് കഥാകാരൻ പറയുമ്പോഴും 'ചരിത്രമായിക്കൂടെ?' എന്ന് നമ്മൾ ചിന്തിച്ച് പോകുന്നു. പലപ്പോഴായി ഡാൻ ബ്രൗൺ നെ പോലെയുള്ള ആംഗലേയ എഴുത്തുകാർ നമ്മെ പരിചയിപ്പിച്ച ആഖ്യാന രീതി. മലയാള സാഹിത്യത്തിന് അത്ര പരിചിതം അല്ലെങ്കിലും സാഹിത്യാസ്വാദകർക്ക് പരിചിതമായ രീതി.
പുസ്തകത്തിലുടനീളം കുന്നംകുളത്തെ അതി പ്രഗത്ഭനായ ഇട്ടിക്കോര എന്ന കുരുമുളക് കച്ചവടക്കാരനെ തിരയുമ്പോൾ, അതിലേക്കുള്ള വഴി നരമാംസത്തോടും രക്തത്തോടും കാമത്തോടുമുള്ള അതിശക്തമായ ആർത്തിയും അരാജകത്വവും കൊണ്ട് വായനക്കാരെ അസ്വസ്ഥരാക്കി, ഭീതിപ്പെടുത്തി ഇതുവരെ നമ്മൾ പരിചയിച്ചിട്ടില്ലാത്ത പഥങ്ങളിലേക്കു നയിക്കുന്നു. ഇത്ര ഭീകരമായൊരു നരമാംസ ആസ്വാദനം ഇതിനു മുൻപ് ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ല. ഉണ്ടെങ്കിൽ തന്നെ അത് അത്യപൂർവമാകാനേ വഴിയുള്ളു.
ഒരു കെട്ടുകഥയെ ഒരു സമൂഹത്തിനു പകർന്നു കൊടുക്കുമ്പോൾ അതിനു വിശ്വാസ്യതയും കഥ പറയുന്ന സാഹചര്യവുമായി ബന്ധവും ഉണ്ടാകണം. വാസ്കോഡഗാമക്ക് മുൻപേ ഫ്ലോറെൻസിൽ പോയി കച്ചവടം നടത്തിയിരുന്ന ഇട്ടിക്കോരയുടെ അപ്പൻ മുതൽ ഇങ്ങു ഇങ്ങേ തലക്കലുള്ള സേവിയർ ഇട്ടിക്കോരയും പതിനെട്ടാം കൂറ്റ്കാർ വരെയും സാമൂഹികപശ്ചാത്തലവുമായി കോരപെണ്ണിന്റെ നാഭിയിലെ ഇരട്ട സർപ്പത്തെപ്പോലെ കെട്ടുപിണഞ്ഞു കിടക്കുന്നു.
ഇട്ടിക്കോരയുടെ/ കോരപ്പാപ്പാന്റെ പരമ്പരയിലെ ഇങ്ങേ അറ്റത്തെ കണ്ണികളിൽ ഒരാളായ സേവ്യർ ഇട്ടിക്കോരയുടെ നഷ്ടപെട്ട ലൈംഗീക ശേഷി വീണ്ടെടുക്കാനുള്ള ശ്രമവും കോരപ്പാപ്പന്റെ ചരിത്രം തേടലുമായി കഥ തുടങ്ങുന്നു. അയാളുടെ കാനിബാൾ (നരഭോജി) ശീലങ്ങളെയും ഇറാഖി പെൺകുട്ടിയെ റേപ്പ് ചെയ്യാൻ മാത്രമായി US മിലിറ്ററിയിൽ ചേർന്ന അയാളുടെ മാനസിക നിലയെയും തികഞ്ഞ ഗൗരവത്തിലും തീവ്രതയിലും ആദ്യഭാഗങ്ങളിൽ തന്നെ പറഞ്ഞു വെക്കുന്നു.
പുസ്തകത്തിന്റെ ആദ്യ പകുതി കാനബലിസവും ലൈംഗീക അരാജകത്വവും കൊണ്ട് അസ്വസ്ഥമാക്കുമ്പോൾ മറുപാതി ഇട്ടിക്കോരയുടെ ഗണിതത്തിലും ജ്യോതിസ്ത്രത്തിലും ഉള്ള അറിവുകൾ കൊണ്ട് വായനക്കാരെ വിസ്മയിപ്പിക്കുന്നു. പ്രാദേശിക ചരിത്രത്തോടൊപ്പം വിദേശചരിത്രവും കൂട്ടിയിണക്കി അതിനു ശാസ്ത്രത്തിന്റെ പിൻബലവും നൽകുമ്പോൾ നമ്മുടെ ചരിത്രബോധത്തെയും ശാസ്ത്ര വിശ്വാസങ്ങളെയും വെല്ലുവിളിക്കാൻ ഈ നോവലിന് കഴിയുന്നു എന്നത് വിസ്മയാവഹമാണ്.
കടൽകടന്ന് ഗണിതം പഠിക്കാൻ പോയ ഇട്ടിക്കോര അലക്സാൻഡ്രിയയിലെ തിയോണിന്റെ മകൾ ഹൈപ്പേഷിയ യുടെ സിദ്ധാന്തങ്ങളോട് താല്പര്യം ഉണ്ടായതിന് കാരണങ്ങൾ പലതുണ്ട്. ക്രൈസ്തവർ ശാസ്ത്രം പഠിപ്പിച്ചവരെ ദുർമന്ത്രവാദികൾ എന്ന് മുദ്രകുത്തി കൊലപ്പെടുത്തിയിരുന്ന കാലത് ശാസ്ത്രവും ഗണിതവും ജീവനായി കണ്ടു 'ജോമെട്രിക്ക ' എന്ന് പേരിട്ട ജ്യോതിശാസ്ത്ര പഠന സൗകര്യമുള്ള വീട്ടിൽ ശാസ്ത്രം ഉപാസിച്ച് ജീവിച്ച, സ്വർണ അനുപാതത്തിൽ മേനി അഴകുള്ള, അതിസുന്ദരിയായ ഹൈപേഷ്യയുടെ ജീവിതത്തോടും സിദ്ധാന്തങ്ങളോടും മരണത്തോടും കോരക്ക് താല്പര്യമുണ്ടായത് അദ്ദേഹത്തിന്റെ പ്രഗത്ഭ വിഷയങ്ങളുടെ സ്വഭാവം കൊണ്ടാവാം, ഉള്ളിലെ വിപ്ലവകാരിയിൽ നിന്നാവാം, ശാസ്ത്ര അവബോധം കൊണ്ടാവാം ഇതൊന്നുമല്ലെങ്കിൽ ക്രൈസ്തവരോടും വൈദീകരോടുമുള്ള അഭിപ്രായ ഭിന്നതയുമാവാം. ഈ ഹൈപേഷ്യൻ അഭിനിവേശമാണ് നക്ഷത്രങ്ങളെ നോക്കി യാത്ര ചെയ്യാനും, ഹൈപേഷ്യൻ സ്കൂളുകൾ നിലനിർത്താനും, അവളുടെ സിദ്ധാന്തങ്ങളെ പ്രചരിപ്പിക്കുവാനും കോരയെ സഹായിച്ചത്. ഈ കാരണങ്ങൾക്കൊപ്പം ഹൈപേഷ്യ യുടെ ശരീരത്തോടുള്ള ആരാധന മൈക്കലാഞ്ചെലോയെ ഉപയോഗിച്ച് പിയാത്തയിലെ മേരിക്ക് ഹൈപേഷ്യയുടെ ഛായ കൊടുക്കാൻ കോരയെ പ്രേരിപ്പിച്ചു, അവളെ കൊന്ന സമൂഹത്തെ അവൾക്കു മുന്നിൽ അവരെ ഭക്തിയോടെയും ആരാധനയുടെയും നിർത്തിയതും ഇതേ ചേതോവികാരമാവണം !..
കോരക്ക് ഒരു ശാസ്ത്രജ്ഞൻ ആവണ്ടായിരുന്നു. അയാളുടെ അറിവുകൾ അയാൾ കച്ചവടത്തിനായി ഉപയോഗിച്ചു. ലാഭമുണ്ടാക്കാൻ മാത്രമാണ് അയാൾ ശ്രമിച്ചത്. അയാൾക്ക് നമ്പൂതിരിയും നായരും നായാടിയും തുല്യരായിരുന്നു. പണി എടുക്കുന്നവർ ആരായാലും കൂലി അർഹിക്കുന്നുണ്ട് എന്ന പുരോഗമന ചിന്താഗതിക്കാരനായിരുന്നു (എന്നിട്ടും പെണ്ണ് ഭോഗവസ്തു മാത്രമായി പോയി എന്ന് തോന്നുമ്പോഴും സൗന്ദര്യമുള്ളതിനെ എല്ലാം സ്വന്തമാക്കണം എന്നാഗ്രഹിക്കുന്ന സൗന്ദര്യ ആരാധകനെയും നമുക്കു കോരയിൽ കാണാം). പുതിയ നാടും പുതിയ പെണ്ണും പുതിയ വഴികളുമായിരുന്നു അയാൾക്കെന്നും ഹരം. കോര ആരായിരുന്നു എന്ന് തിരഞ്ഞാൽ പൂർണമായൊരു ഉത്തരം തരാൻ കഴിയില്ല എന്നാൽ എല്ലാമായിരുന്നു എന്ന് നമ്മെ കൊണ്ട് പറയിക്കുന്നു. പതിനെട്ടാംകൂറ്റ് കാരുടെ ദൈവവും, സഞ്ചാരികളുടെ വഴികാട്ടിയും, കാമാർത്ഥികളുടെ പാഠപുസ്തകവും , അധികാരികളുടെ പേടി സ്വപ്നവും, 15 ആം നൂറ്റാണ്ടിലെ നവോത്ഥന നായകനും, കച്ചവടക്കാരുടെ പുണ്യാളനും, ശാസ്ത്ര ദാഹികളുടെ ഗുരുവും അങ്ങനെ എത്രയെത്ര വിശേഷണങ്ങൾ.
അപരിചിതവും അത്ര തന്നെ അപകടകരവുമായ ഒരു വിഷയത്തെ വായനക്കാരിലേക്ക് എത്തിക്കാൻ ഉള്ള ഈ ശ്രമം പൂർണ വിജയമെന്നതിൽ സംശയമില്ല. എന്നിട്ടും അർഹിക്കുന്ന അഗീകാരങ്ങൾ നേടാതെപോയതിൽ ഖേദം. ഇട്ടിക്കോര ഒരു വായനാനുഭവം തന്നെയാണ്. മലയാള സാഹിത്യ ചരിത്രത്തിലെ കറുത്തപൊന്ന്.
കോരക്ക് മരണമില്ല!.
ആദ്യവീട്ടിലെ നിലവറയിൽ കോരപെണ്ണിന് സൗഭാഗ്യങ്ങളുമായി ക്രിസ്തുമസ് രാത്രിയിൽ അയാൾ വരും. കഴുത്തിൽ തൻറെ ചുംബനത്തിന്റെ അടയാളവും നാഭിയിൽ ഇരട്ട സർപ്പങ്ങളെയും വരച്ചു പുലരുമ്പോൾ ഒരു പൂമ്പാറ്റയായി അയാൾ മടങ്ങും. അടുത്ത കോരപെണ്ണിനായി കാത്തിരിക്കും..
ടി ഡി യുടെ ഇട്ടിക്കോരക്കും മരണമില്ല!!.
ഓരോ പുതിയ വായനക്കാർക്കും മറക്കാനാവാത്ത ഒരു വായനാനുഭവം നൽകി അതിൻറെ വടുക്കൾ അവശേഷിപ്പിച്ചു താളുകൾ അടയ്ക്കും. പുതിയ വായനക്കാർക്കായി കാത്തിരിക്കും!...

Comments
Post a Comment