അമീഷിന്റെ "സീത" - പുസ്തകപരിചയം
സീത നമുക്ക് വളരെ പരിചിതയാണ്. ഭർത്താവിന്റെ ക്ഷേമത്തിനായി സർവം ത്യജിക്കുന്ന, കാനനവാസത്തിനു രാജകീയ സുഖങ്ങൾ വെടിഞ്ഞു, കല്ലിലും മുള്ളിലും ഭർത്താവിനെ അനുഗമിക്കുന്ന ഉത്തമയായവൾ. രാമചരിതത്തിലെ സീത സ്നേഹവും കരുതലും ത്യാഗവും വിശാലമനസും ഭൂമിയോളമുള്ള ക്ഷമയും കൊണ്ട് നമ്മുടെ സ്ത്രീകളെ രോമാഞ്ചം കൊള്ളിച്ചിരുന്നു. സീതയെ പോലൊരു ഭാര്യയെ ഓരോ പുരുഷനും സ്വപ്നം കണ്ടിരുന്നു.
അമീഷിൻറെ സീത സ്ത്രൈണ ഭാവങ്ങളുടെ വക്താവല്ല എന്ന് മുഖചിത്രം തന്നെ വിളിച്ചു പറയുന്നു. "സീത - മിഥിലയിലെ വീര നായിക" എന്ന പേരോടുകൂടി ആരംഭിക്കുന്ന പുസ്തകം പേര് കൊണ്ട് തന്നെ വായനക്കാരന് ഒരുപാട് പ്രതീക്ഷകൾ നൽകുന്നു.
മാറിയ സ്ത്രീ സങ്കൽപ്പങ്ങളിൽ സ്ത്രീ കരുത്തുള്ളവളും ഒപ്പം കരുണയുള്ളവളുമാണല്ലോ? നമ്മുടെ ഇതിഹാസങ്ങളെ മാറിയ സങ്കല്പങ്ങളോട് ചേർത്ത് വായിക്കേണ്ടത് സാമൂഹികവും സാംസ്കാരികവുമായ നിലനിൽപ്പിന് അനിവാര്യവും ആവശ്യവും ആണെന്ന് തന്നെ വിശ്വസിക്കുന്നു.
അമീഷ് സീതക്ക് പുതിയൊരു മാനം നൽകുകയാണ്. വർണ്ണ വസ്ത്രങ്ങളും ആഭരണവും ധരിച്ചു നമ്രമുഖിയായി രാമൻറെ ശ്രേഷ്ഠതക്കായി ജീവിക്കുന്ന സങ്കല്പത്തെ മാറ്റി, മെയ്യഴക് ഓർത്തു വ്യാകുലപ്പെടാത്ത, കയ്യിൽ ആയുധമേന്തിയത്തിന്റെ വടുക്കളുള്ള, യുദ്ധതന്ത്രങ്ങളും ആയുധങ്ങളും വഴങ്ങുന്ന പോരാളിയായ സീത. മിഥിലയുടെ പരുക്കയായ നായിക!. അവളിൽ വികാരങ്ങളുടെ വിസ്ഫോടനകൾ അപൂർവം; പ്രായോഗിക ബുദ്ധികൊണ്ട് നാടിന്റെയും നാട്ടാരുടേയും അഭിവൃദ്ധിക്കായി പ്രയത്നിക്കുന്ന സ്ത്രൈണത ലവലേശം ഇല്ലാത്ത സീത... വിശ്വാമിത്ര ഗുരുവിനാൽ ലോകരക്ഷക്കായി അടുത്ത വിഷ്ണുവായി അവരോധിക്കപെട്ടവൾ!.
രാമനാവട്ടെ, നിയമങ്ങൾ അനുസരിച്ചു ജീവിച്ചു തന്റെ ജനങ്ങൾക്ക് മാതൃകയാവുന്ന അയോധ്യയുടെ രാജകുമാരൻ. വസിഷ്ഠ മഹർഷി അടുത്ത വിഷ്ണുവാക്കാൻ ശിക്ഷണം നൽകുന്നതിൽ ഒരുവൻ. സീതയിലെ കരുത്തിനെ വായനക്കാർക്ക് കൂടുതൽ വിശ്വാസം അകനാവാം മലയരന്മാരുടെ പിന്തുണയോടെ സീതയെ രഹസ്യമായി വിഷ്ണുവായി അവരോധിക്കുന്നതും, ഇങ്ങു തെക്കേ അറ്റത് അഗസ്ത്യാർകൂടം വരെ പരിശീലനത്തിനയച്ചു കൂടുതൽ പ്രാപ്തയാക്കുന്നതും!.
രാമനുമായുള്ള വിവാഹം പോലും സീത ആസൂത്രണം ചെയ്തതാണെന്ന് കഥയിൽ പറഞ്ഞു വെക്കുന്നു!. രാവണൻ മിഥില ആക്രമിക്കുമ്പോൾ ദിവ്യാസ്ത്രം പ്രയോഗിക്കുന്ന രാമനെ മറ്റുള്ളരുടെ (അരിഷ്ടനേമി ) താല്പര്യത്തിനു വഴങ്ങുന്ന നിലപാടുകൾ ഇല്ലാത്തവനായി ചിത്രീകരിക്കുന്നു. (നിയമങ്ങളിൽ നിന്ന് അണുവിട ചലിക്കാത്തവൻ എന്ന് പലയിടത്തും പ്രതിപാദിക്കുന്നുണ്ടല്ലോ? ഒരു പക്ഷേ സീതയെ ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യത്തെ സാധൂകരിക്കാൻ മുൻകൂട്ടി പറഞ്ഞു വെച്ചതാവാം അല്ലെങ്കിൽ സീതക്ക് മുൻതൂക്കം നല്കാനുമാവാം).
സീതയെ തന്നെ ഉറ്റു നോക്കുമ്പോൾ; കരുത്തും കഴിവും ഉള്ളവളാണ് പക്ഷേ അതുകൊണ്ടു മാത്രം അവൾ വീര നായിക ആകുമോ?
"വീരനായിക" എന്ന് വിശേഷിപ്പിക്കുമ്പോൾ എല്ലാ അർഥത്തിലും ആ വിശേഷണം അർഥവത്താവുക തന്നെ വേണം. പല സന്ദർഭങ്ങളിലും സീതയുടെ സ്വഭാവത്തിലെ വികലത മുഴച്ചു നിൽക്കുന്നു; എടുത്തു പറയുവാൻ ചില സന്ദർഭങ്ങൾ നമുക്ക് മുന്നിൽ ഉണ്ട്.
ശ്രീരാമനെ ഭർത്താവായി ലഭിക്കാൻ ആസൂത്രിതമായി സാഹചര്യം ഒരുക്കുന്നത് മുതൽ സ്വയംവരത്തിനു തലേന്നാൾ രാമന് സ്വയംവര പരീക്ഷ ചോർത്തി കൊടുത്തു വിജയം ഉറപ്പാക്കാൻ ശ്രമിക്കുമ്പോഴും സീതയിലെ കുടിലത വരച്ചു കാട്ടുന്നു . സ്വതാല്പര്യത്തിനു വേണ്ടി ഏതറ്റം വരെ പോകാനും, ഏതു മാർഗം സ്വീകരിക്കാനും മടിയില്ലാത്തവളാണെന്നു സ്വയം വിളിച്ചു പറയുന്നു. കായികമായ ബലത്തിനപ്പുറം സ്വഭാവത്തിൽ അവ്യക്തതയും, തീരുമാനങ്ങളിൽ അസ്ഥിരതയും ഉള്ളവൾ എങ്ങനെ വീര നായികയാകും? രാമലക്ഷ്മണൻ മാരേക്കാൾ വിഷ്ണുവാകാൻ യോഗ്യത സീതക്ക് ആണെന്ന് പറയാതെ പറയുമ്പോൾ; സീതയുടെ സ്വത്വം വികലമായും അവ്യക്തമായും വായനക്കാരിൽ അങ്കലാപ്പുണ്ടാക്കി നിൽക്കുന്നു.
ചിന്തയിലെയും പ്രവർത്തിയിലെയും ധർമ്മ ബോധവും യുക്തിചിന്തയും നിലപാടുകളും സ്വഭാവത്തിലുള്ള സുതാര്യതയും ആണ് കായിക ബലത്തേക്കാൾ ഒരുവളെ ധീരയും വീരയുമാക്കുന്നത് എന്ന് പൂർവികർ ഓർമ്മ പെടുത്തുന്നത് കൊണ്ടാവാം ആമീഷിന്റെ സീതയെ പുരികം ചുളിച്ചു നോക്കേണ്ടി വരുന്നത്.
മിഥിലയിലെ വീര നായികയായ സീത ഞങ്ങൾക്ക് സുപരിചിതയാണ്!.
അവൾക്കു അസ്ത്രം തൊടുക്കാനറിയില്ല, കച്ചമുറുക്കി യുദ്ധം ചെയ്യാനറിയില്ല, പക്ഷെ അവൾ വിവേകമതിയും ബുദ്ധിമതിയും യുക്തിമതിയുമാണ്; അതിനെല്ലാം ഉപരി അവൾ അഭിമാനിയും ആണ്. നിങ്ങൾ പറഞ്ഞു വെച്ച സീതയേക്കാൾ 100 മടങ്ങു കരുത്തുള്ളവളും ധീരയുമാണ്, തുല്യതയും ബഹുമാനവും അർഹിക്കുന്നവളുമാണ്; ജീവിത ദർശനങ്ങൾക്ക് വ്യക്തതയും സുതാര്യതയുമുള്ളവൾ. വാക്കുകൾ കൊണ്ടും തലക്കെട്ടു കൊണ്ടും കസർത്ത് കാണിക്കാതെ അവളെ ഞങ്ങൾക്ക് കാട്ടി തന്നത് കുമാരനാശാൻ ആണ്. സ്ത്രൈണത ബലഹീനത അല്ല. പൗരുഷം ധീരതയുമല്ല. ധീരത അത് മനുഷ്യത്വമുള്ള ചിന്തയുടെയും ധർമ്മബോധമുള്ള പ്രവർത്തിയുടെയും ഫലമാണ്.
ഞാൻ അറിയുന്ന ധീരയായ സീത ഇങ്ങനെയാണ്..
"അരുതെന്തയി! വീണ്ടുമെത്തി ഞാൻ
തിരുമുൻപിൽ തെളിവേകി ദേവിയായി
മരുവീടണമെന്നു മന്നവൻ
മരുതുന്നോ? ശരി! പാവയോയിവൾ?
അനഘാശയ! ഹാ! ക്ഷമിക്ക ! എൻ-
മനവും ചേതനയും വഴങ്ങിടാ,
നിനയായ്ക മരിച്ചു, പോന്നിടാം
വിനയത്തിനു വിധേയമാമുടൽ."
വരാനിരിക്കുന്ന ഭാഗം നന്നാവട്ടെ എന്ന് പ്രത്യാശിക്കാം !..

Comments
Post a Comment