പ്രതീക്ഷ !
ഉറക്കറയിലേക്ക് മടങ്ങുമ്പോൾ ഇനി നാളെ എന്ന് ബാക്കി വെക്കുന്ന സുഖം.. ഇരുളിൽ നിന്നും വെളിച്ചത്തിലേയ്ക്കു ഉണരാം എന്ന് ഓർമ്മപ്പെടുത്തുന്ന ആശംസ... കൊഴിഞ്ഞു വീണ ദലങ്ങളെക്കാൾ നാളെ വിരിയാം എന്ന് പറഞ്ഞ പൂക്കളോട് ഉള്ള ഇഷ്ടം.. ഇന്നിന്റെ വേദനയിൽ നിന്നും നാളെയുടെ കൗതുകങ്ങൾ തേടി എന്നാശ്വസിക്കുന്ന യാത്ര... എന്നെ പിരിഞ്ഞതൊക്കെയും എന്നിലേക്ക് തിരികെവരും എന്നുള്ള കാത്തിരിപ്പ്..! നൊമ്പര കനൽ ചൂടിലും നാളെയുടെ കരങ്ങളിൽ എന്നെ ത്രസിപ്പിക്കുന്ന, എന്നെ ചിരിപ്പിക്കുന്ന ഭാവങ്ങളും, സൗകുമര്യതകളും ഉണ്ടെന്ന വിശ്വാസം.. പ്രതീക്ഷ ! ഇന്നിൽ നിന്നും നാളയിലേക്കും നാളയിൽ നിന്നും ജീവിതം മുഴുവനിലേക്കുമുള്ള മോഹം!