ആലിപ്പഴം- അനുഭവക്കുറിപ്പ്

"ആലിപ്പഴം പെറുക്കാൻ പീലി കുട നിവർത്തി " എന്നൊക്കെ ഒരുപാട് പാടിയിട്ടുണ്ട് ചെറുപ്പത്തിൽ, അന്നൊക്കെ ഭാവനയിൽ റെഫ്രിജറേറ്റർലെ ഐസ് ക്യൂബുകൾ പോലെ എന്തോ ഒന്ന്. സാങ്കേതിക വിദ്യ വളർന്നപ്പോൾ ചലനചിത്രങ്ങൾ സങ്കല്പങ്ങൾ തിരുത്തി. പക്ഷെ അനുഭവം അതിന്നാദ്യമാണ്. അതങ്ങനെ ആണല്ലോ ആദ്യത്തേതിന് കൗതുകവും ഹരവും ഏറും.


Related image


എന്റെ സങ്കല്പവും യാഥാർഥ്യവും മിഥ്യയും ചേർന്ന് ആലിപ്പഴം പൊഴിഞ്ഞു അല്ല പെയ്തു. മഴയാണെന്ന് ആദ്യം തെറ്റിദ്ധരിപ്പിച്ചു. പിന്നെ കല്ലുപെയ്യും പോലെ അനുഭവിച്ചറിഞ്ഞു.

മുത്തുപോലെ തിളങ്ങി മണ്ണിലേക്ക് ഒരു ചില്ലു മഴ. കൃത്യമായി ആരോ നിർമ്മിച്ചെടുത്ത ചില്ല് ഗോളങ്ങൾ പോലെ അവ മനോഹരമായിരിക്കുന്നു. വഴി വിളക്കുകളുടെ വെളിച്ചത്തിൽ അവ എന്നെ നോക്കി പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. ഖലീൽ ജിബ്രാൻ പറഞ്ഞപോലെ നമ്മെ ആനന്ദിപ്പിക്കുന്നവ തന്നെയാണല്ലോ നമ്മെ നോവിക്കുന്നതും. അനുഭവിച്ചറിയാൻ  അറിയാൻ തുനിഞ്ഞ എന്റെ ശരീരത്തിൽ   രാകി മിനുക്കിയ കുന്തമനകളെക്കാൾ മൂർച്ഛയോടെ അവ പതിച്ചു. ഓരോ കോശങ്ങളെയും വേദനിപ്പിച്ചു എന്നെ കൗതുകപ്പെടുത്തി. നഗ്നമായിരുന്ന എന്റെ കൈകൾ മധുരപതിനേഴിന്റെ മാധുര്യത്തെക്കാൾ അധികമായി ചുവന്നു തുടുത്തു. മഴവെള്ള പാത്തികൾ കാലവർഷത്തിൽ  മത്സ്യത്തിന്റെ കുംഭ പൊട്ടിയ കണക്കെ പരിഞ്ഞിലുകൾ പോലെ പെരുത്തു.

കേട്ടുമറന്ന സങ്കൽപ്പം തകർന്നടിഞ്ഞപ്പോൾ അനുഭവങ്ങളുടെ പുതിയൊരു വിസ്മയം എനിക്ക് സ്വന്തമായിരിക്കുന്നു.

27/12/2017 

Comments

Popular posts from this blog

അമീഷിന്റെ "സീത" - പുസ്തകപരിചയം

എന്നെ അറിയാതെ പോയ നിനക്ക്