പ്രിയമുള്ളവന് (1)

പ്രിയമുള്ളവനെ...

എൻറെ ചിന്തകൾ നിന്നിലേക് ചിതറുന്നു,
എന്റെ സന്ധ്യകൾ ചുവന്നു തുടുക്കുന്നു,
ചുറ്റും മുകിൽമാലകൾ പെയ്തൊഴിയുന്നു,
രാത്രികൾ നിലാവ് തൂകുന്നു,
കാറ്റിന് ചന്ദനം മണക്കുന്നു..
പ്രകൃതിയുടെ കൗതുകങ്ങൾ എന്നിലും നിറഞ്ഞിരിക്കുന്നു.
അതേ നീ  എൻറെ സിരകളിൽ പ്രണയമായി പടർന്നു കയറിറിയിരിക്കുന്നു.
നീ എനിക്ക് ലഹരിയും ജീവന്റെ താളവുമായി തുടിച്ചു തുടങ്ങിയിരിക്കുന്നു.

പ്രിയമുള്ളവനെ..

എന്റെ മൗനം നിന്നെ തിരയുന്നു,
എന്റെ വാചാലത നിന്റെ സാന്നിധ്യം ഘോഷിക്കുന്നു.
എൻറെ വേനലുകൾ  അഗ്നിശുദ്ധി ചെയ്യപ്പെട്ടിരിക്കുന്നു.
ഏകാന്തതയുടെ ചങ്ങലകെട്ടുകൾ അഴിഞ്ഞു പോയിരിക്കുന്നു.
നിന്റെ കൺകോണിന്റെ കടാക്ഷത്താൽ എന്റെ ഹൃദയ തന്ത്രികൾ പാടുന്നു.
അറുതി കഴിഞ്ഞ പടം പോലെ ഞാൻ നിനക്കായി ഒരുങ്ങിയിരിക്കുന്നു...

എന്നും പ്രണയത്തോടെ...

Comments

Popular posts from this blog

അമീഷിന്റെ "സീത" - പുസ്തകപരിചയം

ആലിപ്പഴം- അനുഭവക്കുറിപ്പ്

എന്നെ അറിയാതെ പോയ നിനക്ക്