Posts

Showing posts from June, 2019

ഒറ്റപ്പെടൽ ആസ്വദിക്കുവാൻ...!

Image
എൻറെ ഒറ്റപെടലുകളോട് ശണ്ഠകൂടണം, എന്നിട്ടു എന്നെ ഒന്ന് ഒറ്റയ്ക്ക് വിടുമൊന്നു ചോദിക്കണം. ചിന്തകളോട് പറയണം  എന്നെ തനിച്ചു വിടാൻ, എന്നിട്ട് ഹൃദയത്തിൻറെ ആഴങ്ങളിലേക് നോക്കണം. ഓർമകളോട് എന്നെ മറക്കുവാൻ പറയണം. ആകാശത്തേക്ക് നോക്കി നിലാവിനോടും മാറി നില്ക്കാൻ പറയണം. വെളിച്ചത്തോടും ഇരുട്ടിനോടും എന്നെ സ്പർശിക്കരുതെന്നു ശകാരിക്കണം. കാരണം.. എനിക്കൊറ്റക്കിരിക്കണം എന്നിട്ട് ഞാൻ തനിച്ചാണെന്ന് എന്നോട് തന്നെ എനിക്ക് പരിഭവം പറയണം..!