Posts

Showing posts from 2013

മാനസ നൗക

Image
പറയാതെ പോയൊരു വാക്കിന്റെ ഇരുകൊണിൽ കാത്തിരിക്കുന്നു നാം അനുരാഗമറിയാതെ... നാവിന്റെ തുമ്പിൽ ഒളിപ്പിച്ച മൗനത്തിൽ അറിയാതെ മങ്ങുന്നു നിന് മനോ വീചികൾ! നിഴലിനെ ചുംബിച്ച നിൻ പാദ സ്പർശങ്ങൾ മൊഴിയാതെ പൊഴിയുന്നു നിൻ ഹൃത്തുടിപ്പുകൾ! മിഴി കോണരികെ നിന്ന് നിൻ കലോച്ചയക- ലുമ്പോൾ തുടിപ്പുകളലയുന്നു നിൻ വഴിത്താരയിൽ! ഉരിയാത്ത ശബ്ദ വിന്യാസത്തിനിടയിൽ കുരുങ്ങുന്നു പറയാത്ത പ്രണയത്തിൻ മാസ്മര സ്വപ്‌നങ്ങൾ ! പകലുകൾ ഇരവുകൾ പലവുരുവറിയിച്ചു കൂട് തകർക്കുന്ന നെഞ്ചിന്റെ നിസ്വനം !.

എന്‍റെ മകള്‍ക്ക്

ഉരുളി കമഴ്ത്തിയും ഊഞ്ഞാല് കെട്ടിയും  ഉറങ്ങാതെ നിനക്കായി മന്ത്രം ജപിച്ചോള്‍  ഇന്നതേ മാത്രയില്‍ അറിയാതെ കേഴുന്നു  മകളെ നീ എന്നില്‍ പിറക്കാതിരുന്നെങ്കില്‍ ! ശപിക്കരുത് മകളെ ! എന്‍റെ മാതൃത്വത്തെ നീ  ഹൃത്തില്‍ ഒതുങ്ങാത്ത സ്നേഹമതില്‍ അധികവും  നരകങ്ങള്‍ വാ പിളര്‍ന്നു പ്രസവിച്ച ഭൂമിയില്‍  നിന്നെ തുണക്കാന്‍ ആളില്ലെന്നറിയുക  ചവച്ചു തുപ്പുന്ന പച്ച മാംസത്തില്‍ നിന്‍  രക്തം കലരുന്ന ഭീതിയിലാണ് ഞാന്‍  കാള സര്‍പ്പത്തി ന്‍റെ മകുടിയാട്ടത്തില്‍ നിന്‍  തേങ്ങല്‍ അലിയുന്ന ഭീതിയിലാണ് ഞാന്‍ തമസിന്‍റെ ആഴിയില്‍ ഒളിച്ചു കളിക്കുന്നു  കാമവിറ പൂണ്ട കാട്ടാള നയനങ്ങള്‍  പിറക്കുന്ന മാത്രയില്‍ തിന്നാനോരുങ്ങുന്നു  കഴുകന്‍റെ കണ്ണു ള്ള  കാട്ടാള ജന്മങ്ങള്‍  വരും ജന്മത്തില്‍ പിറക്കാതിരിക്ക, നിന്‍റെ  അച്ഛന്‍റെ നെഞ്ചിലെ തേങ്ങല്‍ ആവാതിരിക്കാന്‍  മകളെന്നറിഞ്ഞപ്പോള്‍ 'ദേവി' എന്നോതിയോര്‍  വലിച്ചു കീറുന്നു നിന്‍ ദേവപ്രഭ ക്രൂരം  ജനിക്കാതിരിക്ക നീ എന്‍റെ മകളേ  ഈ കാമ ഭോജികള്‍ക്ക...

മകളെ മാപ്പ്...

Image
ഒടുവില്‍ ആ പ്രാണനും ബലി നല്‍കി  ഭ്രൂണത്തിലെ  പെണ്ണെന്നറിഞ്ഞവര്‍