അമ്മക്ക്....!
അമ്മേ..
കഴിഞ്ഞ വർഷം ഈ ദിവസം എൻറെ "അമ്മ" വിളികൾക്ക് ഒരു മറുപടി ഉണ്ടായിരുന്നു. നമ്മൾ ഒന്നിച്ചു പിറന്നാൾ മധുരം പങ്കുവെച്ചിരുന്നു. അന്ന് ഒരുപാട് സംസാരിക്കാൻ ആഗ്രഹിച്ചിരുന്നു. നമ്മുടെ സംസാരത്തിനിടയിൽ കടന്നു വന്നവരോട് ഞാൻ പരിഭവം കാണിച്ചിരുന്നു.. അമ്മേ ഇനിയും എനിക്കൊരുപാട് പറയാനുണ്ടായിരുന്നു.
പ്രതീക്ഷിക്കാതെ പെട്ടെന്നൊരുദിവസം എന്റെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉള്ള മറുപടികൾ തരാതെ മറുവശം ശൂന്യമായപ്പോൾ പാതി അനാഥത്വത്തിൻറെ വേദന ആയിരുന്നു ഉള്ളിൽ. ഇരുണ്ടുപോയ നമ്മുടെ വീടിൻറെ ഉള്ളിൽ അതിലും ഇരുണ്ടുപോയ മനസുമായി ഞങ്ങൾ അതിജീവനത്തിനായി ശ്രമിക്കുകയായിരുന്നു. ഓരോ തവണ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴൊക്കെ കൂടുതൽ ആഴങ്ങളിലേക്ക് ഞങ്ങളെ ചുഴികൾ മുക്കി കളഞ്ഞു. ഞങ്ങളുടെ പകലുകൾക്കു പോലും ഇരുട്ടിൻറെ നിറമായിരുന്നു. തലയിണകൾ കണ്ണീരിൽ കുതിർന്നു. തേങ്ങലുകൾ ശബ്ദമില്ലാതെ ഉള്ളിൽ പ്രതിധ്വനിച്ചു. കരുതും എന്ന് നിനച്ച കൈകളൊന്നും കരുത്തു തന്നില്ല. തോൾ ചേർന്ന് നടന്നവർ പോലും കാഴ്ചക്കാർ മാത്രമായി. പരിഭവം തോന്നിയില്ല, എല്ലാം തിരിച്ചറിവുകൾ ആയിരുന്നു. ജീവിത പാഠങ്ങൾ.
അമ്മ ശേഷിപ്പിച്ച ശൂന്യത്തിലാണ് ഞങ്ങൾ തുടങ്ങിയത്. അമ്മ സൂര്യനും ഞങ്ങൾ അതിനു ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രങ്ങളും ആയിരുന്നു എന്ന് അന്ന് ഞങ്ങൾ അറിഞ്ഞു. "ആരും നിസാരരല്ല ഒന്നും നിസാരവുമല്ല" അമ്മ പറഞ്ഞു തന്ന ഈ മന്ത്രം ആ ഇരുളിലും ഞങ്ങൾക്ക് കരുത്തു തന്നു. അമ്മനക്ഷത്രത്തിന്റെ വെളിച്ചത്തിൽ ചേർന്ന് നിന്ന് സ്വയം പ്രകാശിക്കാനും നക്ഷത്രമാവാനും ഞങ്ങൾ ശീലിക്കയാണ്.
അമ്മേ... ഓർമ്മകൾ ഇപ്പോൾ വേദനയേക്കാൾ ധൈര്യമാണ് ഞങ്ങൾക്ക്, അഭിമാനവും കരുത്തും ആണ്. കൂടെ ഉണ്ടായപ്പോൾ ഞങ്ങൾ അറിഞ്ഞതിനേക്കാൾ എത്രയോ വലുതായിരുന്നു അമ്മയുടെ ജീവിത ദർശനങ്ങളും സ്വപ്നങ്ങളും എന്നറിയുവാൻ ഞങ്ങൾ മക്കൾ വൈകി പോയോ? ജീവിത പാതയെപ്പറ്റി ഞങ്ങൾ ഇപ്പോൾ ആകുലരല്ല. വഴി ഞങ്ങൾക്ക് ഹൃദ്യസ്ഥമാണ്. അമ്മയുടെ ജീവിത ദർശനങ്ങളുടെ സന്ദേശ വാഹകരാകുവാൻ ഞങ്ങൾ സ്വയം വളരുകയാണ്.
ഇന്ന് എൻറെ "അമ്മ" വിളികൾ എൻറെ ചുറ്റിലുമുള്ള ചുവരുകളിൽ തട്ടി എന്നിലേക്കു തന്നെ മടങ്ങുന്നു. ആ വിളി കേൾക്കുന്നത് ഞാൻ തന്നെയാണ്, അല്ല എൻറെ ഉള്ളിൽ എന്നോടൊപ്പം ജീവിക്കുന്ന എന്റെ അമ്മയാണ്. അമ്മയുടെ സാന്നിധ്യം ഇപ്പോൾ ഞങ്ങൾ എല്ലാവരോടും ഒപ്പമുള്ളപ്പോൾ ഞങ്ങൾക്ക് മുന്നിൽ വെളിച്ചം മാത്രമേ ഉള്ളു. അമ്മയുടെ പ്രകാശത്താൽ നിഴലുകൾ പിന്നിൽ മാത്രം നടന്നു തുടങ്ങിയിരിക്കുന്നു. ഞങ്ങൾ ഞങ്ങളെ അറിയുന്നു. ഞങ്ങളുടെ നിയോഗമറിയുന്നു
ഇന്ന് ഈ പിറന്നാൾ ദിനത്തിൽ ആശംസകൾ ഞാൻ എനിക്ക് തന്നെ നേരുന്നു. അമ്മേ വരും കാലങ്ങളിൽ ഒക്കെയും കരുത്തായി വഴികാട്ടിയായി വെളിച്ചമായി ഞങ്ങളിൽ ജീവിക്കുക.
ഒരുപാട് പിറന്നാൾ മുത്തങ്ങൾ അതിലേറെ സ്നേഹവും
അമ്മയുടെ സ്വന്തം
കടിഞ്ഞൂൽ

Comments
Post a Comment