കണ്ണാശുപത്രിയില്‍
കണ്ണുകാട്ടുവാന്‍, കണ്ണട വെക്കുവാന്‍ കണ്ണാശുപത്രിയിലെത്ര കാത്തിരുന്ന് ഞാന്‍ കണ്ണെത്ര കരളാണ് ക്യുവിലെ രോഗിക്കെ- ന്നത്രതിവേഗം ഞാന്‍ തിരിച്ചറിഞ്ഞു കാലില്‍ മുടന്തുള്ലോര്‍, നെഞ്ചില്‍ ബ്ലോക്കുള്ലോര്‍ ചോരതിളക്കുന്നോര്‍ കാണുന്നതത്രയും കണ്ണിന്‍റെ വൈദ്യനെ.... കാഴ്ച കാണാന്‍ ആര്‍ത്തി തികട്ടുന്നോര്‍!!! ! കാണാതെ പലതും പറഞ്ഞു പരത്തുന്നോര്‍ നന്മക്കു നേരെ കണ്ണടയ്ക്കുന്നോര്‍ ശൂന്യത കാണാന്‍ തിടുക്കം കൂട്ടുന്നോര്‍ കാഴ്ചകള്‍ പരിമിതം, ചികിത്സകള്‍ പലവിധം ചങ്ക് കാണാത്ത യാന്ത്രിക കണ്ണിത് !..