മഴയോർമ്മകൾ

ഇന്നലെ ജോലി കഴിഞ്ഞു വീടിലേക്കുള്ള യാത്ര..
ബസ്‌ ൻറെ സൈഡ് സീറ്റിൽ ഇരിക്കുമ്പോൾ കിഴക്കൂന്ന് നല്ല തണുത്തൊരു കാറ്റു വീശി. അതിനൊരു പ്രത്യേക മണവും മമതയും ഉണ്ടായിരുന്നില്ലേ? എന്റെ മുടിയിഴകളെ തലോടി അത് സ്പര്ഷിച്ചത് എന്റെ ഹൃദയത്തെ ആയിരുന്നു. 

Divya Josef എന്നയാളുടെ ഫോട്ടോ

ശിര്ര്ർ.... ആഘോഷമായി മഴ എത്തി. അടുത്തിരുന്ന ചേച്ചി ഷട്ടർ അടച്ചിടാൻ പറഞ്ഞെങ്കിലും എനികനുസരിക്കാൻ തോന്നിയില്ല. മഴചാറ്റ് എറ്റ് യാത്ര തുടർന്നു. എന്റെ ഉള്ളിലെ വിഴുപ്പ് ഈ മഴ അലിയിച്ച പോലെ.

profesionalisam ത്തിന്റെ മുഖംമൂടി വലിച്ചെറിഞ്ഞു ഒരു കൊച്ചു കുട്ടിയെ പോലെ ബസിൽ നിന്ന് മഴയിലേക്കിറങ്ങി.
കുട ഉണ്ട് പക്ഷെ പുറതെടുതില്ല.
എനിക്ക് ഈ ലഹരി തിരിച്ചു വേണം.
ചുറ്റുമുള്ളവർ കൗതുകത്തോടെ എന്നെ നോക്കി. മറ്റുള്ളവർ കട തിണ്ണയിൽ തിക്കി തിരുകിയപോൾ ഞാൻ ഒരു തുള്ളി പോലും നഷ്ടപെടുതത്തെ നനഞ്ഞു.

മഴ തോർന്നു പക്ഷെ എന്റെ മൂക്ക് തോർന്നില്ല.

എത്ര മഴകൾ ഞാൻ നനഞ്ഞിരിക്കുന്നു. അന്നൊന്നും ഇല്ലാത്ത ബുദ്ധിമുട്ടുകൾ...
ഞാൻ എടുത്തണിഞ്ഞ ഈ മുഖംമൂടി എന്നെ ഈ പ്രകൃതിക്ക് അന്യ ആക്കിയിരിക്കുന്നു.

മടങ്ങണം ഈ മണ്ണിന്റെ മകളായി ജീവിക്കണം..


2nd June 2016

Comments

Popular posts from this blog

അമീഷിന്റെ "സീത" - പുസ്തകപരിചയം

ആലിപ്പഴം- അനുഭവക്കുറിപ്പ്

എന്നെ അറിയാതെ പോയ നിനക്ക്