ഘർവാപ്പസി!
മടക്കം! ഞാനൊരിക്കൽ വലിച്ചെറിഞ്ഞ എൻറെ ഉത്ഭവത്തിലേക് .. ഞാനുപേക്ഷിച്ചു പോന്ന സംസ്കാരത്തിന്റെ അർദ്ധ ശൂന്യതയിലേക്ക്... ഉപേക്ഷകൾ അപേക്ഷയായി തിരികെ എത്തീടുന്നു.. സ്വീകരിച്ചവ അസ്വീകാര്യമായി തിരികെ പോകുമ്പോൾ..! ഉത്തരം കൊഞ്ഞനം കുത്തുന്നു; ചോദ്യങ്ങൾ, മോണകാട്ടി ചിരിക്കുന്നു സഭ്യമായി പണവും പ്രതാപവും പെണ്ണും തേടി നാടുവിട്ടവർക്കൊരു ഘർവാപ്പസി സാധ്യമോ? എന്നെ വലിച്ചെറിഞ്ഞ വേദികൾ ചെറുതല്ല, പരിവർത്തനം ചെയ്തു തിരികെവിളിച്ചതാണെന്നെ നീ ഞാൻ മടങ്ങുന്നു, എനിക്ക് ഞാനായിരിക്കണം എൻറെ അമ്മയുടെ ഗർഭ പത്രത്തിലേക്കൊരു ഘർവാപ്പസി സാധ്യമോ??