പ്രിയമുള്ളവന് (2)

പ്രിയമുള്ളവനേ..

ഇന്ന് എന്റെ ആകാശം ശൂന്യമാണ് !
നക്ഷത്രങ്ങൾ കണ്ണടച്ചിരുന്നു.
എൻറെ ഹൃദയത്തിന്റെ ശ്രീകോവിലിൽ നിനക്കായി തെളിച്ച ഒരു നെയ്ത്തിരി വെളിച്ചം മാത്രം മിഴിപൂട്ടാതെ നിന്നെ കാത്തിരിക്കുന്നു!


നമ്മൾ നടന്നു കൊതിതീരാത്ത വഴികളിൽ ഇന്ന് ഞാൻ തനിയെ വീണ്ടും നടക്കുമ്പോൾ നിലാവും കുളിർകാറ്റും അന്യമായിരിക്കുന്നു.
എന്റെ ഓരോ കാൽചുവടിലും നിന്റെ അദൃശ്യ സാന്നിധ്യം ഞാനറിയുന്നു. എങ്കിലും എന്നോടൊപ്പം ഉണ്ടായിരുന്ന നിന്റെ കരുതൽ എനിക്കറിയുവാനാകുന്നില്ല.

എനിക്കറിയാം ഈ ഭൂമിയുടെ മറ്റൊരു കോണിൽ പലവിചാരങ്ങൾ നിന്നെ വേട്ടയാടുമ്പോഴും ഞാൻ തെളിച്ചൊരു വിളക് എന്നെ പ്രതീക്ഷിച്ച കെടാതെ തെളിയുന്നു എന്ന്. ആ നുറുങ്ങു വെട്ടത്തിന്റെ ശോഭ നിന്റെ കണ്ണുകളിൽ തേജസായി ജ്വലിക്കുന്നു.

എന്നെ മറന്നൊരുമാത്ര നിനക്കന്യമാകുന്നു. നിര്നിദ്രമായ ഈ നിശീഥിനിയെ സാക്ഷിയാക്കി ഞാൻ നിനക്കായി കാത്തിരിക്കുമ്പോൾ ഞാൻ അറിയുന്നു എന്റെ സിരകളിൽ എന്നപോൽ നിന്നിലും എന്റെ പ്രണയത്തിന്റെ ലഹരി ഒഴുകുന്നു.

Comments

Popular posts from this blog

അമീഷിന്റെ "സീത" - പുസ്തകപരിചയം

ആലിപ്പഴം- അനുഭവക്കുറിപ്പ്

എന്നെ അറിയാതെ പോയ നിനക്ക്