വാകമരതണലില്‍.......
പൂത്ത വാകച്ചോട്ടില്‍ കൂടി നാം അന്ന് നടന്നകന്നപ്പോള്‍ നീ എന്തോ എന്നോട് പറയാന്‍ കൊതിച്ചിരുന്നു. ആളിയ അഗ്നി പോലെ വാകപ്പൂക്കള്‍ നമുക്ക് മുകളില്‍ പടര്‍ന്നു നിന്നിരുന്നു. അപ്പോള്‍ എനിക്കറിയാമായിരുന്നു നിന്‍റെ മനസും ഇതുപോലെ ജ്വലിക്കുകയാണെന്ന്. എനിക്കറിയാം നിനക്ക് ഏറെ ഇഷ്ടമായിരുന്നു ആ തണലില്‍ നടക്കാന്‍, ആ തണലിനോടും വെയിലിനോടും നിന്‍റെ സ്വകാര്യങ്ങള്‍ പങ്കുവയ്ക്കാന്‍. ഒരു പക്ഷേ, നീ എന്നേക്കാള്‍ ഏറെ സ്നേഹിച്ചത് ആ നിഴലുകളെ ആയിരുന്നില്ലേ?
കാലം മുന്നോട്ട് ഒഴുകി ഒപ്പം നമ്മളും നടന്നു. നിന്‍റെ ചിറകുകള്‍ അനന്തതയിലേക്ക് ഉയര്‍ന്നപ്പോള്‍ മംഗളം ചൊല്ലി ഞാന്‍ യാത്രമൊഴി ഓതി. ഇന്ന് ഞാന്‍ തനിച്ചാണ്. നീ സ്നേഹിച്ചിരുന്ന, നിന്നെ കൊതിച്ചിരുന്ന ആ വാകമരങ്ങള്‍ ഇന്നിതാ വീണ്ടും പൂവിട്ടിരിക്കുന്നു. നിന്‍റെ വരവും കാത്ത്... ഞാന്‍ ആ തണലില്‍ നമ്മുടെ കൌമാര സ്വപ്നങ്ങള്‍ ചികഞ്ഞെടുക്കുക ആയിരുന്നു... ഒരിക്കലും തിരിച്ചു വരാത്ത ആ വസന്തം ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇനി ഞാന്‍ കാത്തിരിക്കും ആ വാകമരച്ചോട്ടില്‍ ഒരു പഴയ സ്വപ്നം തളിരിടും വരെ.....

Very emotional ,but I like it :)
ReplyDelete