മകന്

മകനേ ഈ അമ്മ
നിന്‍ കാതില്‍ മൊഴിഞ്ഞതോന്നും
നിനക്ക് ഓര്‍ക്കാതെ മറക്കുവാനുള്ള
പഴങ്കഥകളായിരുന്നില്ല.
ഇന്നല്ലെങ്കില്‍ നാളെ നീ അറിയേണ്ട
യാഥാര്‍ധ്യതിന്‍ ചുരുളുകള്‍ മാത്രം..
ആരോ കെട്ടിയ മതില്‍കെട്ടിനുള്ളില്‍
വെന്തു തീരേണ്ടവനല്ല നീ മകനേ...
നിന്‍റെ ചിറകിനു വിലങ്ങണിയിക്കുന്ന
മേലാള വര്‍ഗത്തെ തുടച്ചുനീക്കീടുക
മനുഷ്യന്‍ കെട്ടിയ മതിലുകള്‍ ഭേദിച്ച്
അതിരില്ലാത്ത ആകാശം അറിയുക
കുടിയിരിക്കാത്ത ദൈവങ്ങള്‍ക്കായ്‌ തീര്‍ത്ത
വര്‍ഗീയതയുടെ മതിലു തകര്‍ക്കുക..
വിശ്വാസങ്ങളെ ബഹുമാനിക്കുക
ജാതി- മതത്തിന്‍റെ  കരിനിഴല്‍ ഇല്ലാതെ
അറിയുക ഈ ലോകം നിനക്കുള്ളതല്ല
ജീവന്‍ തുടിക്കുന്ന നമുക്കുള്ളതാണ്
മകനേ ഈ അമ്മ പകര്‍ന്നതോന്നും
ലഹരി പകരുന്ന രാഷ്ട്രീയം അല്ല..
ഇന്നല്ലെങ്കില്‍ നാളെ നീ അറിയേണ്ട
യാഥാര്‍ധ്യതിന്‍ ചുരുളുകള്‍ മാത്രം..

Comments

Popular posts from this blog

അമീഷിന്റെ "സീത" - പുസ്തകപരിചയം

ആലിപ്പഴം- അനുഭവക്കുറിപ്പ്

എന്നെ അറിയാതെ പോയ നിനക്ക്