അണയാനാളം
ഒരു മഴമേഘം ഇരുണ്ടിരുണ്ട് തലക്കുമീതെ
കൊഞ്ഞനം കുത്തി ചിരിച്ചു മറയുന്നു.
ഒരു ഗദ്ഗദം നെഞ്ചില്‍ നുരഞ്ഞു പോന്തിയെതോ
നോവില്‍ ഞരങ്ങി കരഞ്ഞു മായുന്നു.
ഏതോ കരങ്ങള്‍ താങ്ങി തലോടി ഏന്തോ
പറഞ്ഞാശ്വസിപ്പിക്കുവാന്‍ വെമ്പുന്നു.
ഏതോ വികാരം ഏന്തോ മൊഴിഞ്ഞു ഏന്തോ
പൊടിതട്ടി ഓര്‍ക്കുവാന്‍ ഓതുന്നു.
ഇരുണ്ട സത്യത്തിന്‍റെ, നഗ്ന സത്യത്തിന്‍റെ
വേദനിപ്പിക്കും മൂക സാക്ഷ്യം വിളമ്പുന്നു.
മരവിച്ച മഞ്ഞുപുതപ്പുപോലെന്തിനോ-
ഉള്ളില്‍ മയങ്ങുന്ന നിന്‍ മുഖം സാക്ഷിയായ്..
എരിഞ്ഞു പട്ടടയിലെ വെണ്ണീര്‍ ആയേതോ
പുഴയില്‍ ഒഴുകുവാന്‍ നീ ഒരുങ്ങീടുന്നു.
വേദനിച്ചില്ല ഞാന്‍, വേദനിപ്പിച്ചില്ല
ചുറ്റും നിലകൊണ്ട പകച്ച ലോകത്തിനെ
പരിഭവപ്പെട്ടില്ല, പഴിപറഞ്ഞില്ല ഞാന്‍
ശൂന്യത തന്ന ചൈതന്യരൂപിയെ!..
കൊഞ്ഞനം കുത്തി ചിരിച്ചു മറയുന്നു.
ഒരു ഗദ്ഗദം നെഞ്ചില്‍ നുരഞ്ഞു പോന്തിയെതോ
നോവില്‍ ഞരങ്ങി കരഞ്ഞു മായുന്നു.
ഏതോ കരങ്ങള്‍ താങ്ങി തലോടി ഏന്തോ
പറഞ്ഞാശ്വസിപ്പിക്കുവാന്‍ വെമ്പുന്നു.
ഏതോ വികാരം ഏന്തോ മൊഴിഞ്ഞു ഏന്തോ
പൊടിതട്ടി ഓര്‍ക്കുവാന്‍ ഓതുന്നു.
ഇരുണ്ട സത്യത്തിന്‍റെ, നഗ്ന സത്യത്തിന്‍റെ
വേദനിപ്പിക്കും മൂക സാക്ഷ്യം വിളമ്പുന്നു.
മരവിച്ച മഞ്ഞുപുതപ്പുപോലെന്തിനോ-
ഉള്ളില്‍ മയങ്ങുന്ന നിന്‍ മുഖം സാക്ഷിയായ്..
എരിഞ്ഞു പട്ടടയിലെ വെണ്ണീര്‍ ആയേതോ
പുഴയില്‍ ഒഴുകുവാന്‍ നീ ഒരുങ്ങീടുന്നു.
വേദനിച്ചില്ല ഞാന്‍, വേദനിപ്പിച്ചില്ല
ചുറ്റും നിലകൊണ്ട പകച്ച ലോകത്തിനെ
പരിഭവപ്പെട്ടില്ല, പഴിപറഞ്ഞില്ല ഞാന്‍
ശൂന്യത തന്ന ചൈതന്യരൂപിയെ!..

Comments
Post a Comment