മരണം

മരണം
പരമ സത്യം,
മറന്നു ഞാന്‍.

ചിരിച്ചു,
സ്നേഹിച്ചു,
അടുത്തു നിന്നില്‍.

ഭീതി ഉണര്‍ന്നു ,
ചിന്ത മരച്ചു
മരണം.

കരിനിഴല്‍
മേലേ വിരിച്ചു
അറിയില്ല എന്ന് ?

ഇന്നോ, നാളെയോ?
ജീവിക്കുന്നു ഞാന്‍
നാളെ തന്‍ കിനാവുമായ്
നീണ്ട സ്വപ്നവുമായ്

മരണം ചുറ്റും
ചിറകുവിരച്ചാടുന്നു
കബളിപ്പിച്ചു കടക്കുന്നു
ചിന്തകള്‍..
പരമ സത്യം മറച്ച്
നിത്യ ജീവന്‍ കൊതിച്ച്...

Comments

  1. ദിവ്യ എന്റെ ഒരു കഴച്ചപാട് പറയുന്നത് കൊണ്ട് കുഴപ്പമില്ലല്ലോ ല്ലേ..
    നീ മരണത്തെകുറിച്ച് പോസ്റ്റ്‌ ഇട്ടില്ലേ?
    പലയിടത്തും ഞാന്‍ കണ്ടിട്ടുണ്ട് മരണത്തെ കുറിച്ചുള്ള ഓരോ ചിന്തകള്‍..
    എല്ലാത്തിലും ഒരുപോലെ തന്നെ..
    നിന്റെ ചുറ്റിലും നടക്കുന്ന,നീ ദിവസവും കാണുന്ന കാര്യങ്ങള്‍,സംഭവങ്ങള്‍.അത് സാഹിത്യത്തിന്‍റെ മേന്പൊടി ചാലിച്ച് എഴുതിയാല്‍ ഈ പോസ്റ്റിനെക്കാള്‍ നന്നായിരുന്നേനെ..ബ്ലോഗിന്റെ പേര് യാത്ര എന്നല്ലേ അപ്പോള്‍ നമുക്കുചുറ്റും കണ്ടു മറക്കുന്നത് കൂടി ഉള്പെടുതിയാല്‍ നന്നായിരുന്നു..

    ReplyDelete
  2. ജീവിത യാത്രയില്‍ വരുന്നതാണ് മരണവും എന്നാലും അതൊരു -എനര്‍ജി ഉണ്ടാക്കുന്നപോലെ..

    ReplyDelete
  3. നന്ദി അഭിപ്രായത്തിന് തുടര്‍ന്നുള്ള പോസ്റ്റില്‍ ശ്രദ്ധിക്കാം... തുടര്‍ന്നും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete

Post a Comment

Popular posts from this blog

അമീഷിന്റെ "സീത" - പുസ്തകപരിചയം

ആലിപ്പഴം- അനുഭവക്കുറിപ്പ്

എന്നെ അറിയാതെ പോയ നിനക്ക്