അമീഷിന്റെ "സീത" - പുസ്തകപരിചയം
സീത നമുക്ക് വളരെ പരിചിതയാണ്. ഭർത്താവിന്റെ ക്ഷേമത്തിനായി സർവം ത്യജിക്കുന്ന, കാനനവാസത്തിനു രാജകീയ സുഖങ്ങൾ വെടിഞ്ഞു, കല്ലിലും മുള്ളിലും ഭർത്താവിനെ അനുഗമിക്കുന്ന ഉത്തമയായവൾ. രാമചരിതത്തിലെ സീത സ്നേഹവും കരുതലും ത്യാഗവും വിശാലമനസും ഭൂമിയോളമുള്ള ക്ഷമയും കൊണ്ട് നമ്മുടെ സ്ത്രീകളെ രോമാഞ്ചം കൊള്ളിച്ചിരുന്നു. സീതയെ പോലൊരു ഭാര്യയെ ഓരോ പുരുഷനും സ്വപ്നം കണ്ടിരുന്നു. അമീഷിൻറെ സീത സ്ത്രൈണ ഭാവങ്ങളുടെ വക്താവല്ല എന്ന് മുഖചിത്രം തന്നെ വിളിച്ചു പറയുന്നു. "സീത - മിഥിലയിലെ വീര നായിക" എന്ന പേരോടുകൂടി ആരംഭിക്കുന്ന പുസ്തകം പേര് കൊണ്ട് തന്നെ വായനക്കാരന് ഒരുപാട് പ്രതീക്ഷകൾ നൽകുന്നു. മാറിയ സ്ത്രീ സങ്കൽപ്പങ്ങളിൽ സ്ത്രീ കരുത്തുള്ളവളും ഒപ്പം കരുണയുള്ളവളുമാണല്ലോ? നമ്മുടെ ഇതിഹാസങ്ങളെ മാറിയ സങ്കല്പങ്ങളോട് ചേർത്ത് വായിക്കേണ്ടത് സാമൂഹികവും സാംസ്കാരികവുമായ നിലനിൽപ്പിന് അനിവാര്യവും ആവശ്യവും ആണെന്ന് തന്നെ വിശ്വസിക്കുന്നു. അമീഷ് സീതക്ക് പുതിയൊരു മാനം നൽകുകയാണ്. വർണ്ണ വസ്ത്രങ്ങളും ആഭരണവും ധരിച്ചു നമ്രമുഖിയായി രാമൻറെ ശ്രേഷ്ഠതക്കായി ജീവിക്കുന്ന സങ്കല്പത്തെ മാറ്റി, മെയ്യഴക് ഓർത്തു വ്യാകുലപ്പെടാത്...

എവിടെയോ സംഗീതത്തിന്റെ നേര്‍ത്ത നൊമ്പരം ഒഴുകി എത്തുന്നതുപോലെ...
ReplyDelete