Posts

മഴയോർമ്മകൾ

Image
ഇന്നലെ ജോലി കഴിഞ്ഞു വീടിലേക്കുള്ള യാത്ര.. ബസ്‌ ൻറെ സൈഡ് സീറ്റിൽ ഇരിക്കുമ്പോൾ കിഴക്കൂന്ന് നല്ല തണുത്തൊരു കാറ്റു വീശി. അതിനൊരു പ്രത്യേക മണവും മമതയും ഉണ്ടായിരുന്നില്ലേ? എന്റെ മുടിയിഴകളെ തലോടി അത് സ്പര്ഷിച്ചത് എന്റെ ഹൃദയത്തെ ആയിരുന്നു.  ശിര്ര്ർ.... ആഘോഷമായി മഴ എത്തി. അടുത്തിരുന്ന ചേച്ചി ഷട്ടർ അടച്ചിടാൻ പറഞ്ഞെങ്കിലും എനികനുസരിക്കാൻ തോന്നിയില്ല. മഴചാറ്റ് എറ്റ് യാത്ര തുടർന്നു. എന്റെ ഉള്ളിലെ വിഴുപ്പ്  ഈ മഴ അലിയിച്ച പോലെ. profesionalisam ത്തിന്റെ മുഖംമൂടി വലിച്ചെറിഞ്ഞു ഒരു കൊച്ചു കുട്ടിയെ പോലെ ബസിൽ നിന്ന് മഴയിലേക്കിറങ്ങി. കുട ഉണ്ട് പക്ഷെ പുറതെടുതില്ല. എനിക്ക് ഈ ലഹരി തിരിച്ചു വേണം. ചുറ്റുമുള്ളവർ കൗതുകത്തോടെ എന്നെ നോക്കി. മറ്റുള്ളവർ കട തിണ്ണയിൽ തിക്കി തിരുകിയപോൾ ഞാൻ ഒരു തുള്ളി പോലും നഷ്ടപെടുതത്തെ നനഞ്ഞു. മഴ തോർന്നു പക്ഷെ എന്റെ മൂക്ക് തോർന്നില്ല. എത്ര മഴകൾ ഞാൻ നനഞ്ഞിരിക്കുന്നു. അന്നൊന്നും ഇല്ലാത്ത ബുദ്ധിമുട്ടുകൾ... ഞാൻ എടുത്തണിഞ്ഞ ഈ മുഖംമൂടി എന്നെ ഈ പ്രകൃതിക്ക് അന്യ ആക്കിയിരിക്കുന്നു. മടങ്ങണം ഈ മണ്ണിന്റെ മകളായി ജീവിക്കണം.. 2nd June 2016

ആലിപ്പഴം- അനുഭവക്കുറിപ്പ്

Image
"ആലിപ്പഴം പെറുക്കാൻ പീലി കുട നിവർത്തി " എന്നൊക്കെ ഒരുപാട് പാടിയിട്ടുണ്ട് ചെറുപ്പത്തിൽ, അന്നൊക്കെ ഭാവനയിൽ റെഫ്രിജറേറ്റർലെ ഐസ് ക്യൂബുകൾ പോലെ എന്തോ ഒന്ന്. സാങ്കേതിക വിദ്യ വളർന്നപ്പോൾ ചലനചിത്രങ്ങൾ സങ്കല്പങ്ങൾ തിരുത്തി. പക്ഷെ അനുഭവം അതിന്നാദ്യമാണ്. അതങ്ങനെ ആണല്ലോ ആദ്യത്തേതിന് കൗതുകവും ഹരവും ഏറും. എന്റെ സങ്കല്പവും യാഥാർഥ്യവും മിഥ്യയും ചേർന്ന് ആലിപ്പഴം പൊഴിഞ്ഞു അല്ല പെയ്തു. മഴയാണെന്ന് ആദ്യം തെറ്റിദ്ധരിപ്പിച്ചു. പിന്നെ കല്ലുപെയ്യും പോലെ അനുഭവിച്ചറിഞ്ഞു. മുത്തുപോലെ തിളങ്ങി മണ്ണിലേക്ക് ഒരു ചില്ലു മഴ. കൃത്യമായി ആരോ നിർമ്മിച്ചെടുത്ത ചില്ല് ഗോളങ്ങൾ പോലെ അവ മനോഹരമായിരിക്കുന്നു. വഴി വിളക്കുകളുടെ വെളിച്ചത്തിൽ അവ എന്നെ നോക്കി പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. ഖലീൽ ജിബ്രാൻ പറഞ്ഞപോലെ നമ്മെ ആനന്ദിപ്പിക്കുന്നവ തന്നെയാണല്ലോ നമ്മെ നോവിക്കുന്നതും. അനുഭവിച്ചറിയാൻ  അറിയാൻ തുനിഞ്ഞ എന്റെ ശരീരത്തിൽ   രാകി മിനുക്കിയ കുന്തമനകളെക്കാൾ മൂർച്ഛയോടെ അവ പതിച്ചു. ഓരോ കോശങ്ങളെയും വേദനിപ്പിച്ചു എന്നെ കൗതുകപ്പെടുത്തി. നഗ്നമായിരുന്ന എന്റെ കൈകൾ മധുരപതിനേഴിന്റെ മാധുര്യത്തെക്കാൾ അധികമായി ചുവന്നു തുടുത്തു. മഴ...

ഭൂമിദേവി

Image
ഋതുക്കൾ മാറി മാറി ഭൂമിയെ ഭോഗിച്ചു. എന്നിട്ടും അവൾ ഇന്നും   "പതിവ്രത "

അറിയുക

Image
ഞാൻ നിന്നെ ഏല്പിച്ചു മടങ്ങുന്നത്  പ്രണയത്തിലും വിരഹത്താലും മധുരീകൃതമായ എന്റെ ഹൃദയമാണ്. എന്നേക്കാൾ അതിനു വേണ്ടത് നിന്നെയാണ്.  നിന്റെ പേര് ചൊല്ലിയാണ് ഓരോ മാത്രയും അത് സ്പന്ദിക്കുന്നത്.  ഓരോ തുള്ളി രക്തവും നിന്നിലേക്കാണ് പ്രവഹിക്കുന്നത്.  ഞാൻ നിന്നെ ഏല്പിച്ചു മടങ്ങുന്നത് കേവലം ഒരു മാംസപിണ്ഡമല്ല.  നിന്നെ കുടിയിരുത്തിയിരിക്കുന്ന എന്നിലെ 'ക്ഷേത്രം' തന്നെയാണ്.

പ്രതീക്ഷ !

Image
ഉറക്കറയിലേക്ക് മടങ്ങുമ്പോൾ  ഇനി നാളെ എന്ന് ബാക്കി വെക്കുന്ന സുഖം..  ഇരുളിൽ നിന്നും വെളിച്ചത്തിലേയ്ക്കു ഉണരാം എന്ന് ഓർമ്മപ്പെടുത്തുന്ന ആശംസ... കൊഴിഞ്ഞു വീണ ദലങ്ങളെക്കാൾ  നാളെ വിരിയാം എന്ന് പറഞ്ഞ പൂക്കളോട് ഉള്ള ഇഷ്ടം..   ഇന്നിന്റെ വേദനയിൽ നിന്നും നാളെയുടെ  കൗതുകങ്ങൾ  തേടി എന്നാശ്വസിക്കുന്ന യാത്ര... എന്നെ പിരിഞ്ഞതൊക്കെയും എന്നിലേക്ക്‌  തിരികെവരും എന്നുള്ള കാത്തിരിപ്പ്..! നൊമ്പര കനൽ ചൂടിലും നാളെയുടെ  കരങ്ങളിൽ എന്നെ ത്രസിപ്പിക്കുന്ന, എന്നെ ചിരിപ്പിക്കുന്ന ഭാവങ്ങളും,  സൗകുമര്യതകളും ഉണ്ടെന്ന വിശ്വാസം.. പ്രതീക്ഷ ! ഇന്നിൽ നിന്നും നാളയിലേക്കും നാളയിൽ നിന്നും ജീവിതം മുഴുവനിലേക്കുമുള്ള മോഹം!
Image
തനിച്ചാവുക എന്നത് ഭീതിജനകം ആണ്.  തനിച്ചാക്കപെടുക എന്നത് വേദനാ ജനകവും. തന്റെ തനിച്ചാവലിനെ തന്നോട് ചേർക്കാൻ കഴിയുന്നിടത്  ജീവിതം തുടങ്ങുകയായി. പിന്നെയൊരു വെട്ടി തിരുത്തലിനോ തുടച്ച് എഴുത്തിനോ സാധ്യത ഇല്ല.. ഏകാന്തതയെ  സ്വന്തം തടവറയിലാക്കി പ്രണയിച്ചു തുടങ്ങുകയല്ലാതെ...

നാം

പറയാതെ പോയൊരു  വാക്കിന്റെ ഇരുകൊണിൽ കാത്തു നിൽക്കുന്നവർ  അന്നോന്ന്യം അറിയുന്നോർ  നിശയെ നിർനിദ്രമാക്കി നിശബ്തത വാചാലമാക്കിയോർ  കാലത്തിന്റെ വിസ്മയം പേറുന്ന  മാന്ത്രിക ഭാവത്തിന്റെ അഭാവം അറിഞ്ഞവർ  ഒരു നോക്കാൽ, ഒരു വാക്കാൽ  ഹൃദയം തുറക്കാൻ കഴിയാതെ പോയവർ ദീപ്തമാം പ്രഭ ദീർഘമാം ശ്വാസ നിശ്വസതാൽ അണച്ചവർ കടവിൽ കാത്ത കടത്തു തോണിയിൽ  ഇടം നേടുവാൻ കഴിയാതെ പോയവർ  സുദീർഘമാം മോഹങ്ങൾ ആർക്കോ വേണ്ടി  വഴിയിലുപേക്ഷിച്ച് തിരികെ നടന്നവർ  വിഡ്ഢിയായി സ്വയം, മറ്റുള്ളവർക്കായി ബുദ്ധി ജീവിയായി താനേ ചമഞ്ഞവർ അഗ്നിയായെരിഞ്ഞു വെളിച്ചവും  വെളിപാടും അന്യർക്കായി കടം കൊടുത്തവർ  പറയാതെ പോയൊരു  വാക്കിൻറെ ആഴത്തിൽ  ജീവിതം മറന്നവർ  പരസ്പരം അറിയാതെ..