അറിയുക

ഞാൻ നിന്നെ ഏല്പിച്ചു മടങ്ങുന്നത് പ്രണയത്തിലും വിരഹത്താലും മധുരീകൃതമായ എന്റെ ഹൃദയമാണ്.
എന്നേക്കാൾ അതിനു വേണ്ടത് നിന്നെയാണ്.
നിന്റെ പേര് ചൊല്ലിയാണ് ഓരോ മാത്രയും അത് സ്പന്ദിക്കുന്നത്.
ഓരോ തുള്ളി രക്തവും നിന്നിലേക്കാണ് പ്രവഹിക്കുന്നത്.
ഞാൻ നിന്നെ ഏല്പിച്ചു മടങ്ങുന്നത് കേവലം ഒരു മാംസപിണ്ഡമല്ല.
നിന്നെ കുടിയിരുത്തിയിരിക്കുന്ന എന്നിലെ 'ക്ഷേത്രം' തന്നെയാണ്.
Comments
Post a Comment