നാം

പറയാതെ പോയൊരു 
വാക്കിന്റെ ഇരുകൊണിൽ
കാത്തു നിൽക്കുന്നവർ 
അന്നോന്ന്യം അറിയുന്നോർ 

നിശയെ നിർനിദ്രമാക്കി
നിശബ്തത വാചാലമാക്കിയോർ 
കാലത്തിന്റെ വിസ്മയം പേറുന്ന 
മാന്ത്രിക ഭാവത്തിന്റെ അഭാവം അറിഞ്ഞവർ 

ഒരു നോക്കാൽ, ഒരു വാക്കാൽ 
ഹൃദയം തുറക്കാൻ കഴിയാതെ പോയവർ
ദീപ്തമാം പ്രഭ ദീർഘമാം
ശ്വാസ നിശ്വസതാൽ അണച്ചവർ

കടവിൽ കാത്ത കടത്തു തോണിയിൽ 
ഇടം നേടുവാൻ കഴിയാതെ പോയവർ 
സുദീർഘമാം മോഹങ്ങൾ ആർക്കോ വേണ്ടി 
വഴിയിലുപേക്ഷിച്ച് തിരികെ നടന്നവർ 

വിഡ്ഢിയായി സ്വയം, മറ്റുള്ളവർക്കായി
ബുദ്ധി ജീവിയായി താനേ ചമഞ്ഞവർ
അഗ്നിയായെരിഞ്ഞു വെളിച്ചവും 
വെളിപാടും അന്യർക്കായി കടം കൊടുത്തവർ 

പറയാതെ പോയൊരു 
വാക്കിൻറെ ആഴത്തിൽ 
ജീവിതം മറന്നവർ 
പരസ്പരം അറിയാതെ..

Comments

Popular posts from this blog

അമീഷിന്റെ "സീത" - പുസ്തകപരിചയം

ആലിപ്പഴം- അനുഭവക്കുറിപ്പ്

എന്നെ അറിയാതെ പോയ നിനക്ക്