Posts

മകളെ മാപ്പ്...

Image
ഒടുവില്‍ ആ പ്രാണനും ബലി നല്‍കി  ഭ്രൂണത്തിലെ  പെണ്ണെന്നറിഞ്ഞവര്‍ 

വില്പനയ്ക്ക്

Image
ഒരു യുഗം തപം ചെയ്തു നേടിയതാണിത്  ഈ ജീവിതത്തിന്‍റെ സമ്പാദ്യമാണിത്  കണ്ണിരില്‍ ചാലിച്ച വര്‍ണങ്ങളാല്‍ തീര്‍ത്ത  ജീവന്‍ തുടിക്കുന്ന മോഹന ചിത്രങ്ങള്‍  നീ തന്ന രാഗങ്ങള്‍ ക്രമമായ് പകര്‍ത്തിയ  എന്‍ ജീവിതത്തിന്‍റെ സ്പന്ദനം ആണിത്  വില്പനക്കുള്ള വിലച്ചരക്കല്ലിത്  നെഞ്ചില്‍ തീര്‍ത്ത കിനാവിന്‍റെ ശില്പങ്ങള്‍  ലേലത്തിനായിതാ ഞാനിന്നു നല്‍കുന്നു  അകതാരില്‍ സൂക്ഷിച്ച ഈ കൊച്ചു സ്വപ്‌നങ്ങള്‍  വില്‍ക്കുവാനുണ്ട് എന്‍റെ സ്വപ്‌നങ്ങള്‍, എനിക്കായി  ഒരിക്കലും പൂക്കാത്ത വര്‍ണങ്ങള്‍  ചിതലരിക്കുവാന്‍ മാത്രമായ് നെയ്ത  പൊള്ളുന്ന നോവിന്‍റെ ഈ നൂറു സ്വപ്‌നങ്ങള്‍  വില്‍ക്കുവനുണ്ട്, നിനക്കായ്‌ തീര്‍ത്തോരി  ശില്പങ്ങളും  നീ തന്ന മോഹങ്ങളും  വില പറയുന്ന കമ്പോള തെരുവിലവ ചോരയിറ്റിക്കുന്നു പച്ച മാംസം പോലെ മോഹവിലയില്ല ന്യായ വില മാത്രം  നെഞ്ചില്‍ വരച്ചതീ മോഹന ശില്പങ്ങള്‍  വില്‍ക്കുവാന്‍ മോഹിച്ചിട്ടില്ല ഒരിക്കലും  വിടരാത്ത സ്വപ്‌നങ്ങള്‍, കണ്ണുനീര്‍ ബഷ്പങ്ങള്‍  തിരികെ ...

അതൊരു കാലമായിരുന്നു......

Image
മഴ നനഞ്ഞും തുമ്പിയെ പിടിച്ചും തൊടിയിലെ പൂക്കളുടെ സുഗന്ധം അറിഞ്ഞും... കഥകള്‍ പറഞ്ഞും കണ്ണാരം പൊത്തി കളിച്ചും... കല്ലും ചെളിയും നിറഞ്ഞ ഇടവഴിയില്‍ കൂടി കൂട്ടുകാരിയുടെ കയ്യില്‍ പിടിച്ചുള്ള സ്കൂള്‍ യാത്ര... ഇനി ഒരിക്ക ലും   തിരിച്ചു കിട്ടാത്ത നല്ല നാളുകള്‍... ഇന്നത്തെ കുട്ടികള്‍ക്ക് കേട്ടറിവും നാളത്തെ കുട്ടികള്‍ക്ക് പഴങ്കഥയുമാവേണ്ട നമ്മുടെ മധുരിക്കുന്ന ഓര്‍മ്മകള്‍..  ഒരിക്കലെങ്കിലും ആ നല്ല നാളുകളിലേക്ക് തിരിച്ചുപോവാന്‍ കഴിഞ്ഞിരുന്നെങ്കില്‍.... 

വാര്‍ധക്യം

Image
ഇന്നല്ലെങ്കില്‍ നാളെ എന്‍റെ മുടി ഇഴകളില്‍ നരവീഴും... യവ്വനത്തിന്‍റെ പ്രസരിപ്പ് ഓര്‍മ്മകള്‍ മാത്രമാകും... ഇന്നത്തെ യവ്വനം നാളെ യുടെ വാര്‍ധക്യം ആണ്... നിത്യ യവ്വനം ആണെന്ന് വിശ്വസിക്കുന്ന കുറച്ചു കൂട്ടുകരെങ്കിലും നമുക്ക് ചുറ്റിലും ഉണ്ട്. വെള്ള വീണ മുടികള്‍ രാജകീയത്വം ആണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം... യവ്വനത്തേക്കാള്‍ മികച്ചത് വാര്‍ധക്യം ആണെന്നും... യവ്വനതിന്‍റെ അപക്വത തിരുത്താന്‍ വാര്‍ധക്യത്തിന് മാത്രേ കഴിയു....  ലോകം മറന്ന യവ്വന കഥയിലെ  പേരറിയാത്ത നായികയാണിവള്‍ നീളെ വെള്ളിനൂല്‍ കെട്ടിയ കേശ- ഭാരമാണവള്‍ക്കഴകായ്‌ ഇന്നൊപ്പം ചുളിവുകള്‍ ചിത്രം വരച്ച മേലാ കെ  വിറക്കുന്നു കാറ്റിലാലില യെന്നപോല്‍  കാലം ഉപേഷിച്ച യവ്വന കഥയിലെ  ചേതനയറ്റ നായികയാണിവള്‍  മോണകാട്ടി ചിരിക്കുന്നവള്‍ പൂമൊട്ടു പോല്‍ വിടര്‍ന്ന ദന്തങ്ങളെങ്ങുപോയ് !.. അരിവാളുപോലെ ഒടിഞ്ഞു മടങ്ങിയോള്‍  ഇന്നലെയുടെ രൂപം പാടെ പൊലിഞ്ഞോള്‍ ലോകം മറന്ന യവ്വന കഥയിലെ  പേരറിയാത്ത നായികയാണിവള്‍..

കണ്ണാശുപത്രിയില്‍

Image
കണ്ണുകാട്ടുവാന്‍, കണ്ണട വെക്കുവാന്‍  കണ്ണാശുപത്രിയിലെത്ര കാത്തിരുന്ന് ഞാന്‍  കണ്ണെത്ര കരളാണ് ക്യുവിലെ രോഗിക്കെ- ന്നത്രതിവേഗം ഞാന്‍ തിരിച്ചറിഞ്ഞു      കാലില്‍ മുടന്തുള്ലോര്‍, നെഞ്ചില്‍ ബ്ലോക്കുള്ലോര്‍  ചോരതിളക്കുന്നോര്‍ കാണുന്നതത്രയും  കണ്ണിന്‍റെ വൈദ്യനെ.... കാഴ്ച കാണാന്‍ ആര്‍ത്തി തികട്ടുന്നോര്‍!!! !  കാണാതെ പലതും പറഞ്ഞു പരത്തുന്നോര്‍   നന്മക്കു നേരെ കണ്ണടയ്ക്കുന്നോര്‍   ശൂന്യത കാണാന്‍ തിടുക്കം കൂട്ടുന്നോര്‍  കാഴ്ചകള്‍ പരിമിതം, ചികിത്സകള്‍ പലവിധം  ചങ്ക് കാണാത്ത യാന്ത്രിക കണ്ണിത് !.. 
നെഞ്ചിന്‍റെ നീറുന്ന ഇടനാഴിയില്‍ എവിടെയോ  നിന്‍റെ  നാദ ധ്വനീ  മരീചിക തീര്‍ക്കുന്നു  പൂക്കാതെ പോയ കിനാവിന്‍റെ സൌരഭ്യം  ഇട നെഞ്ചില്‍ എവിടെയോ പടര്‍ന്നു പിടിക്കുന്നു  നീ നിന്‍റെ പിന്നില്‍ ഉപേഷിച്ച്പോയെന്റെ  ചുടു നിണമോഴുകുന്ന നെഞ്ചിന്റെ നേരുകള്‍ 

'തീ' വണ്ടിയിലാണ് ഞാന്‍....

Image
 for collage magazine 2011 ചുമച്ചു ചുമച്ചു പുകതുപ്പി ഓടി- ത്തളര്‍ന്ന പുകവണ്ടിയിലാണ് ഞാന്‍ പുകക്കറ വീണ ഹൃത്തടം കൊണ്ടൊരു സഞ്ചാ- രിയാവാന്‍ തുനിഞ്ഞതാണിന്നു ഞാന്‍ മാറിമാറി ചിരിക്കുന്ന ചിത്രങ്ങള്‍ ജനല്‍ കാഴ്ചയായ് എന്നെ തേടിവന്നെപ്പോഴും പൂക്കളും പൂക്കാത്ത വന്മരചില്ലയും എന്നെ നോക്കി ചിരിച്ചു മറഞ്ഞുപോയ്‌ പാടവും പാടുന്ന പക്ഷിയും പൂങ്കാറ്റും എന്തോ പറഞ്ഞു ധൃതിയില്‍ കടന്നുപോയ്... കിതച്ചു കിതച്ചു നിലവിളിക്കുന്ന കാല- ത്തിന്‍റെ 'തീ'- വണ്ടിയിലാണ്‌ ഞാന്‍ എന്നെ നോക്കി ചിരിക്കുന്നു ചുറ്റിലും മുഖ പടമുള്ള നൂറു നൂറാളുകള്‍ പുകകൊണ്ട മാറാല കെട്ടുള്ള ഹൃത്തടം എവിടോ കാണാതെ മറച്ചുവെച്ചങ്ങനെ കാണുന്നു ഞാനാ കണ്‍കളില്‍ കറുപ്പിന്‍റെ- കരിനിഴല്‍ വരച്ച ഭീകര ചിത്രങ്ങള്‍... കിതച്ചു കിതച്ചു കൂകിക്കരയുന്ന കാല- ത്തിന്‍റെ 'തീ' - വണ്ടിയിലാണ്‌ ഞാന്‍ ചിരിക്കുന്ന ചുണ്ടുകള്‍ക്കിടയില്‍  ഞര- ങ്ങുന്നു ആര്‍ത്തിപിടിച്ച ക്രൂരമാം ദംഷ്ട്രകള്‍ ലാളിത്യം കാട്ടുന്ന വാക്കില്‍ ധ്വനിക്കുന്നു ലാഭം കൊതിക്കുന്ന കാട്ടാള വചനങ്ങള്‍... കരഞ്ഞു കരഞ്ഞു ഞരങ്ങി നീങ്ങുന്ന കാല- ത്തിന്‍റെ 'തീ' - വണ്ടിയില...