വില്പനയ്ക്ക്


ഒരു യുഗം തപം ചെയ്തു നേടിയതാണിത് 
ഈ ജീവിതത്തിന്‍റെ സമ്പാദ്യമാണിത് 
കണ്ണിരില്‍ ചാലിച്ച വര്‍ണങ്ങളാല്‍ തീര്‍ത്ത 
ജീവന്‍ തുടിക്കുന്ന മോഹന ചിത്രങ്ങള്‍ 

നീ തന്ന രാഗങ്ങള്‍ ക്രമമായ് പകര്‍ത്തിയ 
എന്‍ ജീവിതത്തിന്‍റെ സ്പന്ദനം ആണിത് 
വില്പനക്കുള്ള വിലച്ചരക്കല്ലിത് 
നെഞ്ചില്‍ തീര്‍ത്ത കിനാവിന്‍റെ ശില്പങ്ങള്‍ 

ലേലത്തിനായിതാ ഞാനിന്നു നല്‍കുന്നു 
അകതാരില്‍ സൂക്ഷിച്ച ഈ കൊച്ചു സ്വപ്‌നങ്ങള്‍ 
വില്‍ക്കുവാനുണ്ട് എന്‍റെ സ്വപ്‌നങ്ങള്‍, എനിക്കായി 
ഒരിക്കലും പൂക്കാത്ത വര്‍ണങ്ങള്‍ 



ചിതലരിക്കുവാന്‍ മാത്രമായ് നെയ്ത 
പൊള്ളുന്ന നോവിന്‍റെ ഈ നൂറു സ്വപ്‌നങ്ങള്‍ 
വില്‍ക്കുവനുണ്ട്, നിനക്കായ്‌ തീര്‍ത്തോരി 
ശില്പങ്ങളും നീ തന്ന മോഹങ്ങളും 

വില പറയുന്ന കമ്പോള തെരുവിലവ
ചോരയിറ്റിക്കുന്നു പച്ച മാംസം പോലെ
മോഹവിലയില്ല ന്യായ വില മാത്രം 
നെഞ്ചില്‍ വരച്ചതീ മോഹന ശില്പങ്ങള്‍ 

വില്‍ക്കുവാന്‍ മോഹിച്ചിട്ടില്ല ഒരിക്കലും 
വിടരാത്ത സ്വപ്‌നങ്ങള്‍, കണ്ണുനീര്‍ ബഷ്പങ്ങള്‍ 
തിരികെ ചോദിക്കും അടുത്ത ജന്മത്തില്‍ ഞാന്‍ 
വില്‍ക്കുവാനല്ല.... പൂവണിയിക്കുവാന്‍.......!!

Comments

Popular posts from this blog

അമീഷിന്റെ "സീത" - പുസ്തകപരിചയം

ആലിപ്പഴം- അനുഭവക്കുറിപ്പ്

എന്നെ അറിയാതെ പോയ നിനക്ക്