'തീ' വണ്ടിയിലാണ് ഞാന്‍....



 for collage magazine 2011


ചുമച്ചു ചുമച്ചു പുകതുപ്പി ഓടി-
ത്തളര്‍ന്ന പുകവണ്ടിയിലാണ് ഞാന്‍
പുകക്കറ വീണ ഹൃത്തടം കൊണ്ടൊരു സഞ്ചാ-
രിയാവാന്‍ തുനിഞ്ഞതാണിന്നു ഞാന്‍
മാറിമാറി ചിരിക്കുന്ന ചിത്രങ്ങള്‍
ജനല്‍ കാഴ്ചയായ് എന്നെ തേടിവന്നെപ്പോഴും
പൂക്കളും പൂക്കാത്ത വന്മരചില്ലയും
എന്നെ നോക്കി ചിരിച്ചു മറഞ്ഞുപോയ്‌
പാടവും പാടുന്ന പക്ഷിയും പൂങ്കാറ്റും
എന്തോ പറഞ്ഞു ധൃതിയില്‍ കടന്നുപോയ്...


കിതച്ചു കിതച്ചു നിലവിളിക്കുന്ന കാല-
ത്തിന്‍റെ 'തീ'- വണ്ടിയിലാണ്‌ ഞാന്‍
എന്നെ നോക്കി ചിരിക്കുന്നു ചുറ്റിലും
മുഖ പടമുള്ള നൂറു നൂറാളുകള്‍
പുകകൊണ്ട മാറാല കെട്ടുള്ള ഹൃത്തടം
എവിടോ കാണാതെ മറച്ചുവെച്ചങ്ങനെ
കാണുന്നു ഞാനാ കണ്‍കളില്‍ കറുപ്പിന്‍റെ-
കരിനിഴല്‍ വരച്ച ഭീകര ചിത്രങ്ങള്‍...


കിതച്ചു കിതച്ചു കൂകിക്കരയുന്ന കാല-
ത്തിന്‍റെ 'തീ' - വണ്ടിയിലാണ്‌ ഞാന്‍
ചിരിക്കുന്ന ചുണ്ടുകള്‍ക്കിടയില്‍  ഞര-
ങ്ങുന്നു ആര്‍ത്തിപിടിച്ച ക്രൂരമാം ദംഷ്ട്രകള്‍
ലാളിത്യം കാട്ടുന്ന വാക്കില്‍ ധ്വനിക്കുന്നു
ലാഭം കൊതിക്കുന്ന കാട്ടാള വചനങ്ങള്‍...

കരഞ്ഞു കരഞ്ഞു ഞരങ്ങി നീങ്ങുന്ന കാല-
ത്തിന്‍റെ 'തീ' - വണ്ടിയിലാണ്‌ ഞാന്‍
കിനാവിലും തമസിന്‍റെ തിരശീല നീര്‍-
ത്തുന്ന കാലത്തിന്‍റെ മടിത്തട്ടിലാണ് ഞാന്‍
താളം തെറ്റിയ നെഞ്ചിന്‍ പടപ്പുള്ള
കാലത്തിന്‍റെ തംബുരുവാണ് ഞാന്‍
ബീഭത്സ ചിത്രങ്ങള്‍ക്കിടയില്‍ വിളങ്ങുന്ന
അവ്യക്ത ചിത്രത്തിന്‍ അവകാശി ആണ് ഞാന്‍
ചുമച്ചു ചുമച്ചു തീ തുപ്പി ഓടിത്തളര്‍ന്ന കാല -
ത്തിന്‍റെ 'തീ' - വണ്ടിയിലാണ്‌ ഞാന്‍..

Comments

  1. ചുമച്ചു ചുമച്ചു തീ തുപ്പി ഓടിത്തളര്‍ന്ന കാല -
    ത്തിന്‍റെ 'തീ' - വണ്ടിയിലാണ്‌ ഞാന്‍..

    വളരെ നല്ല പ്രയോഗം ദിവ്യാ...
    തീ തുപ്പുന്ന യാത്രയിലെ ഒരു കണ്ണി തന്നെ ഞാനും..
    സൈഡ് ലോവര്‍ ബര്‍ത്തിലെ വിന്‍റോ സൈഡില്‍ ഇരുന്ന് ഞാന്‍ കാഴ്ചകളെ കല്ലെറിയാറുണ്ട്.. പുറകോട്ട് പോകുന്ന മരങ്ങളെ കാണുമ്പോള്‍ ഞാനൊരു കവിയാകുമോ എന്ന് തെല്ല് സംശയിച്ചു.പിന്നെ.കാഴ്ചകളെ ചിന്തകള്‍ക്ക് വിട്ടുകൊണ്ട് ഞാന്‍ എന്നില്‍ തന്നെ വീണുറങ്ങി..

    ബ്ലോഗുകള്‍ വായിച്ചതിന് വളരെ നന്ദി..
    സ്നേഹമഴ...നന്മമഴ....!!

    ReplyDelete

Post a Comment

Popular posts from this blog

അമീഷിന്റെ "സീത" - പുസ്തകപരിചയം

ആലിപ്പഴം- അനുഭവക്കുറിപ്പ്

എന്നെ അറിയാതെ പോയ നിനക്ക്