കണ്ണാശുപത്രിയില്‍

കണ്ണുകാട്ടുവാന്‍, കണ്ണട വെക്കുവാന്‍ 
കണ്ണാശുപത്രിയിലെത്ര കാത്തിരുന്ന് ഞാന്‍ 
കണ്ണെത്ര കരളാണ് ക്യുവിലെ രോഗിക്കെ-
ന്നത്രതിവേഗം ഞാന്‍ തിരിച്ചറിഞ്ഞു     
കാലില്‍ മുടന്തുള്ലോര്‍, നെഞ്ചില്‍ ബ്ലോക്കുള്ലോര്‍ 
ചോരതിളക്കുന്നോര്‍ കാണുന്നതത്രയും 
കണ്ണിന്‍റെ വൈദ്യനെ....


കാഴ്ച കാണാന്‍ ആര്‍ത്തി തികട്ടുന്നോര്‍!!! ! 
കാണാതെ പലതും പറഞ്ഞു പരത്തുന്നോര്‍  
നന്മക്കു നേരെ കണ്ണടയ്ക്കുന്നോര്‍  
ശൂന്യത കാണാന്‍ തിടുക്കം കൂട്ടുന്നോര്‍ 
കാഴ്ചകള്‍ പരിമിതം, ചികിത്സകള്‍ പലവിധം 
ചങ്ക് കാണാത്ത യാന്ത്രിക കണ്ണിത് !.. 

Comments

Popular posts from this blog

അമീഷിന്റെ "സീത" - പുസ്തകപരിചയം

ആലിപ്പഴം- അനുഭവക്കുറിപ്പ്

എന്നെ അറിയാതെ പോയ നിനക്ക്