Posts

കണ്ണാശുപത്രിയില്‍

Image
കണ്ണുകാട്ടുവാന്‍, കണ്ണട വെക്കുവാന്‍  കണ്ണാശുപത്രിയിലെത്ര കാത്തിരുന്ന് ഞാന്‍  കണ്ണെത്ര കരളാണ് ക്യുവിലെ രോഗിക്കെ- ന്നത്രതിവേഗം ഞാന്‍ തിരിച്ചറിഞ്ഞു      കാലില്‍ മുടന്തുള്ലോര്‍, നെഞ്ചില്‍ ബ്ലോക്കുള്ലോര്‍  ചോരതിളക്കുന്നോര്‍ കാണുന്നതത്രയും  കണ്ണിന്‍റെ വൈദ്യനെ.... കാഴ്ച കാണാന്‍ ആര്‍ത്തി തികട്ടുന്നോര്‍!!! !  കാണാതെ പലതും പറഞ്ഞു പരത്തുന്നോര്‍   നന്മക്കു നേരെ കണ്ണടയ്ക്കുന്നോര്‍   ശൂന്യത കാണാന്‍ തിടുക്കം കൂട്ടുന്നോര്‍  കാഴ്ചകള്‍ പരിമിതം, ചികിത്സകള്‍ പലവിധം  ചങ്ക് കാണാത്ത യാന്ത്രിക കണ്ണിത് !.. 
നെഞ്ചിന്‍റെ നീറുന്ന ഇടനാഴിയില്‍ എവിടെയോ  നിന്‍റെ  നാദ ധ്വനീ  മരീചിക തീര്‍ക്കുന്നു  പൂക്കാതെ പോയ കിനാവിന്‍റെ സൌരഭ്യം  ഇട നെഞ്ചില്‍ എവിടെയോ പടര്‍ന്നു പിടിക്കുന്നു  നീ നിന്‍റെ പിന്നില്‍ ഉപേഷിച്ച്പോയെന്റെ  ചുടു നിണമോഴുകുന്ന നെഞ്ചിന്റെ നേരുകള്‍ 

'തീ' വണ്ടിയിലാണ് ഞാന്‍....

Image
 for collage magazine 2011 ചുമച്ചു ചുമച്ചു പുകതുപ്പി ഓടി- ത്തളര്‍ന്ന പുകവണ്ടിയിലാണ് ഞാന്‍ പുകക്കറ വീണ ഹൃത്തടം കൊണ്ടൊരു സഞ്ചാ- രിയാവാന്‍ തുനിഞ്ഞതാണിന്നു ഞാന്‍ മാറിമാറി ചിരിക്കുന്ന ചിത്രങ്ങള്‍ ജനല്‍ കാഴ്ചയായ് എന്നെ തേടിവന്നെപ്പോഴും പൂക്കളും പൂക്കാത്ത വന്മരചില്ലയും എന്നെ നോക്കി ചിരിച്ചു മറഞ്ഞുപോയ്‌ പാടവും പാടുന്ന പക്ഷിയും പൂങ്കാറ്റും എന്തോ പറഞ്ഞു ധൃതിയില്‍ കടന്നുപോയ്... കിതച്ചു കിതച്ചു നിലവിളിക്കുന്ന കാല- ത്തിന്‍റെ 'തീ'- വണ്ടിയിലാണ്‌ ഞാന്‍ എന്നെ നോക്കി ചിരിക്കുന്നു ചുറ്റിലും മുഖ പടമുള്ള നൂറു നൂറാളുകള്‍ പുകകൊണ്ട മാറാല കെട്ടുള്ള ഹൃത്തടം എവിടോ കാണാതെ മറച്ചുവെച്ചങ്ങനെ കാണുന്നു ഞാനാ കണ്‍കളില്‍ കറുപ്പിന്‍റെ- കരിനിഴല്‍ വരച്ച ഭീകര ചിത്രങ്ങള്‍... കിതച്ചു കിതച്ചു കൂകിക്കരയുന്ന കാല- ത്തിന്‍റെ 'തീ' - വണ്ടിയിലാണ്‌ ഞാന്‍ ചിരിക്കുന്ന ചുണ്ടുകള്‍ക്കിടയില്‍  ഞര- ങ്ങുന്നു ആര്‍ത്തിപിടിച്ച ക്രൂരമാം ദംഷ്ട്രകള്‍ ലാളിത്യം കാട്ടുന്ന വാക്കില്‍ ധ്വനിക്കുന്നു ലാഭം കൊതിക്കുന്ന കാട്ടാള വചനങ്ങള്‍... കരഞ്ഞു കരഞ്ഞു ഞരങ്ങി നീങ്ങുന്ന കാല- ത്തിന്‍റെ 'തീ' - വണ്ടിയില...

നഷ്ട ബാല്യം

Image
ഇന്നലകള്‍ വേഗം മറഞ്ഞിടുന്നു നാളകള്‍ ഓടി അടുത്തിടുന്നു. കുത്തിയൊലിക്കും  മഴവെള്ളമായ് ബാല്യമത്തെന്നില്‍ പൊലിഞ്ഞു പോയി..  പൊട്ടി ത്തകര്‍ന്ന നീര്‍കുമിള പോല്‍  ഓര്‍മ്മകള്‍ എന്നില്‍ മറഞ്ഞുപോയി..  ഇരമ്പിക്കയറുന്ന കടലല  പോല്‍  കൗമാരം എന്നില്‍ കൂടുകൂട്ടി! അമ്മ ഇറുത്തെന്‍റെ മുടിയില്‍ ചൂടിച്ച  പനിനീര്‍ പൂവെനിക്കൊര്‍മയില്ല. തൈമാവിന്‍ കൊമ്പിലെ മാമ്പഴം തന്നുടെ  തേന്‍ കിനിയും മാധുര്യം ഓര്‍മയില്ല. പുത്തന്‍ ഉടുപ്പിന്‍റെ മാറില്‍പുരണ്ടയാ മാമ്പഴ- ക്കറയുമാ ചൂരല്‍ പഴവുമിന്നോര്‍മയില്ല. ആരോ കാതില്‍ മന്ത്രിച്ചതാണിവ ഞാനായി ഒന്നുമേ ഓര്‍ത്തതല്ല. ഇന്നലെകള്‍ വേഗം മറഞ്ഞു പോയി..  നാളകള്‍ താലം പിടിച്ചിടുന്നു. നോമ്പരമേറുന്ന കൈപ്പുനീരില്‍  കരളുരുക്കീടുന്ന കൈത്തിരിയുമായ്.. പാടവരമ്പിലാ പുല്‍ച്ചാടിയെ തേടി  ഓടി നടന്നതും ഓര്‍മയില്ല. മഴയുടെ ആരവം കേട്ടാലുടന്‍  കളിവള്ളമൊരുക്കിയതോര്‍മ്മയില്ല.  ആദ്യമായ് ഞാന്‍ കേട്ട പാട്ടിന്‍റെ പല്ലവി  എന്നോ നാവും മറന്നു പോയി.. ബാല്യമതെന്നില്‍ പൂവിട്ട മോഹങ്ങള്‍  ഒന്നൊന്നായ് ഞാനെന്നോ മറന്നുപോയി..  പൂക്കളിറുത്തും പൂക്...

വാകമരതണലില്‍.......

Image
                    പൂത്ത വാകച്ചോട്ടില്‍ കൂടി നാം അന്ന് നടന്നകന്നപ്പോള്‍ നീ എന്തോ എന്നോട് പറയാന്‍ കൊതിച്ചിരുന്നു. ആളിയ അഗ്നി പോലെ വാകപ്പൂക്കള്‍ നമുക്ക് മുകളില്‍ പടര്‍ന്നു നിന്നിരുന്നു. അപ്പോള്‍ എനിക്കറിയാമായിരുന്നു നിന്‍റെ മനസും ഇതുപോലെ ജ്വലിക്കുകയാണെന്ന്. എനിക്കറിയാം നിനക്ക് ഏറെ ഇഷ്ടമായിരുന്നു ആ തണലില്‍ നടക്കാന്‍, ആ തണലിനോടും വെയിലിനോടും നിന്‍റെ സ്വകാര്യങ്ങള്‍ പങ്കുവയ്ക്കാന്‍. ഒരു പക്ഷേ, നീ എന്നേക്കാള്‍ ഏറെ സ്നേഹിച്ചത് ആ നിഴലുകളെ ആയിരുന്നില്ലേ?          കാലം മുന്നോട്ട് ഒഴുകി ഒപ്പം നമ്മളും നടന്നു. നിന്‍റെ ചിറകുകള്‍ അനന്തതയിലേക്ക് ഉയര്‍ന്നപ്പോള്‍ മംഗളം ചൊല്ലി ഞാന്‍ യാത്രമൊഴി ഓതി. ഇന്ന് ഞാന്‍ തനിച്ചാണ്. നീ സ്നേഹിച്ചിരുന്ന, നിന്നെ കൊതിച്ചിരുന്ന ആ വാകമരങ്ങള്‍ ഇന്നിതാ വീണ്ടും പൂവിട്ടിരിക്കുന്നു. നിന്‍റെ വരവും കാത്ത്... ഞാന്‍ ആ തണലില്‍ നമ്മുടെ കൌമാര സ്വപ്നങ്ങള്‍ ചികഞ്ഞെടുക്കുക ആയിരുന്നു... ഒരിക്കലും തിരിച്ചു വരാത്ത ആ വസന്തം ഓര്‍മയില്‍ നിറഞ്ഞു നില്‍ക...

മരണം

മരണം പരമ സത്യം, മറന്നു ഞാന്‍. ചിരിച്ചു, സ്നേഹിച്ചു, അടുത്തു നിന്നില്‍. ഭീതി ഉണര്‍ന്നു , ചിന്ത മരച്ചു മരണം. കരിനിഴല്‍ മേലേ വിരിച്ചു അറിയില്ല എന്ന് ? ഇന്നോ, നാളെയോ? ജീവിക്കുന്നു ഞാന്‍ നാളെ തന്‍ കിനാവുമായ് നീണ്ട സ്വപ്നവുമായ് മരണം ചുറ്റും ചിറകുവിരച്ചാടുന്നു കബളിപ്പിച്ചു കടക്കുന്നു ചിന്തകള്‍.. പരമ സത്യം മറച്ച് നിത്യ ജീവന്‍ കൊതിച്ച്...

മകന്

Image
  മകനേ ഈ അമ്മ നിന്‍ കാതില്‍ മൊഴിഞ്ഞതോന്നും നിനക്ക് ഓര്‍ക്കാതെ മറക്കുവാനുള്ള പഴങ്കഥകളായിരുന്നില്ല. ഇന്നല്ലെങ്കില്‍ നാളെ നീ അറിയേണ്ട യാഥാര്‍ധ്യതിന്‍ ചുരുളുകള്‍ മാത്രം.. ആരോ കെട്ടിയ മതില്‍കെട്ടിനുള്ളില്‍ വെന്തു തീരേണ്ടവനല്ല നീ മകനേ... നിന്‍റെ ചിറകിനു വിലങ്ങണിയിക്കുന്ന മേലാള വര്‍ഗത്തെ തുടച്ചുനീക്കീടുക മനുഷ്യന്‍ കെട്ടിയ മതിലുകള്‍ ഭേദിച്ച് അതിരില്ലാത്ത ആകാശം അറിയുക കുടിയിരിക്കാത്ത ദൈവങ്ങള്‍ക്കായ്‌ തീര്‍ത്ത വര്‍ഗീയതയുടെ മതിലു തകര്‍ക്കുക.. വിശ്വാസങ്ങളെ ബഹുമാനിക്കുക ജാതി- മതത്തിന്‍റെ  കരിനിഴല്‍ ഇല്ലാതെ അറിയുക ഈ ലോകം നിനക്കുള്ളതല്ല ജീവന്‍ തുടിക്കുന്ന നമുക്കുള്ളതാണ് മകനേ ഈ അമ്മ പകര്‍ന്നതോന്നും ലഹരി പകരുന്ന രാഷ്ട്രീയം അല്ല.. ഇന്നല്ലെങ്കില്‍ നാളെ നീ അറിയേണ്ട യാഥാര്‍ധ്യതിന്‍ ചുരുളുകള്‍ മാത്രം..