നഷ്ട ബാല്യം
ഇന്നലകള്‍ വേഗം മറഞ്ഞിടുന്നു നാളകള്‍ ഓടി അടുത്തിടുന്നു. കുത്തിയൊലിക്കും മഴവെള്ളമായ് ബാല്യമത്തെന്നില്‍ പൊലിഞ്ഞു പോയി.. പൊട്ടി ത്തകര്‍ന്ന നീര്‍കുമിള പോല്‍ ഓര്‍മ്മകള്‍ എന്നില്‍ മറഞ്ഞുപോയി.. ഇരമ്പിക്കയറുന്ന കടലല പോല്‍ കൗമാരം എന്നില്‍ കൂടുകൂട്ടി! അമ്മ ഇറുത്തെന്‍റെ മുടിയില്‍ ചൂടിച്ച പനിനീര്‍ പൂവെനിക്കൊര്‍മയില്ല. തൈമാവിന്‍ കൊമ്പിലെ മാമ്പഴം തന്നുടെ തേന്‍ കിനിയും മാധുര്യം ഓര്‍മയില്ല. പുത്തന്‍ ഉടുപ്പിന്‍റെ മാറില്‍പുരണ്ടയാ മാമ്പഴ- ക്കറയുമാ ചൂരല്‍ പഴവുമിന്നോര്‍മയില്ല. ആരോ കാതില്‍ മന്ത്രിച്ചതാണിവ ഞാനായി ഒന്നുമേ ഓര്‍ത്തതല്ല. ഇന്നലെകള്‍ വേഗം മറഞ്ഞു പോയി.. നാളകള്‍ താലം പിടിച്ചിടുന്നു. നോമ്പരമേറുന്ന കൈപ്പുനീരില്‍ കരളുരുക്കീടുന്ന കൈത്തിരിയുമായ്.. പാടവരമ്പിലാ പുല്‍ച്ചാടിയെ തേടി ഓടി നടന്നതും ഓര്‍മയില്ല. മഴയുടെ ആരവം കേട്ടാലുടന്‍ കളിവള്ളമൊരുക്കിയതോര്‍മ്മയില്ല. ആദ്യമായ് ഞാന്‍ കേട്ട പാട്ടിന്‍റെ പല്ലവി എന്നോ നാവും മറന്നു പോയി.. ബാല്യമതെന്നില്‍ പൂവിട്ട മോഹങ്ങള്‍ ഒന്നൊന്നായ് ഞാനെന്നോ മറന്നുപോയി.. പൂക്കളിറുത്തും പൂക്...