ഘർവാപ്പസി!

മടക്കം! ഞാനൊരിക്കൽ വലിച്ചെറിഞ്ഞ
എൻറെ  ഉത്ഭവത്തിലേക് ..
ഞാനുപേക്ഷിച്ചു പോന്ന സംസ്കാരത്തിന്റെ
അർദ്ധ ശൂന്യതയിലേക്ക്...

ഉപേക്ഷകൾ അപേക്ഷയായി
തിരികെ എത്തീടുന്നു..
സ്വീകരിച്ചവ അസ്വീകാര്യമായി
തിരികെ പോകുമ്പോൾ..!

ഉത്തരം കൊഞ്ഞനം കുത്തുന്നു;
ചോദ്യങ്ങൾ, മോണകാട്ടി ചിരിക്കുന്നു സഭ്യമായി
പണവും പ്രതാപവും പെണ്ണും തേടി
നാടുവിട്ടവർക്കൊരു ഘർവാപ്പസി സാധ്യമോ?

എന്നെ വലിച്ചെറിഞ്ഞ വേദികൾ ചെറുതല്ല,
പരിവർത്തനം ചെയ്തു തിരികെവിളിച്ചതാണെന്നെ നീ
ഞാൻ മടങ്ങുന്നു, എനിക്ക് ഞാനായിരിക്കണം
എൻറെ അമ്മയുടെ ഗർഭ പത്രത്തിലേക്കൊരു
ഘർവാപ്പസി സാധ്യമോ??

Comments

Popular posts from this blog

അമീഷിന്റെ "സീത" - പുസ്തകപരിചയം

ആലിപ്പഴം- അനുഭവക്കുറിപ്പ്

എന്നെ അറിയാതെ പോയ നിനക്ക്