മാനസ നൗക
പറയാതെ പോയൊരു വാക്കിന്റെ ഇരുകൊണിൽ
കാത്തിരിക്കുന്നു നാം അനുരാഗമറിയാതെ...
നാവിന്റെ തുമ്പിൽ ഒളിപ്പിച്ച മൗനത്തിൽ
അറിയാതെ മങ്ങുന്നു നിന് മനോ വീചികൾ!
നിഴലിനെ ചുംബിച്ച നിൻ പാദ സ്പർശങ്ങൾ
മൊഴിയാതെ പൊഴിയുന്നു നിൻ ഹൃത്തുടിപ്പുകൾ!
മിഴി കോണരികെ നിന്ന് നിൻ കലോച്ചയക-
ലുമ്പോൾ തുടിപ്പുകളലയുന്നു നിൻ വഴിത്താരയിൽ!
ഉരിയാത്ത ശബ്ദ വിന്യാസത്തിനിടയിൽ കുരുങ്ങുന്നു
പറയാത്ത പ്രണയത്തിൻ മാസ്മര സ്വപ്‌നങ്ങൾ !
പകലുകൾ ഇരവുകൾ പലവുരുവറിയിച്ചു
കൂട് തകർക്കുന്ന നെഞ്ചിന്റെ നിസ്വനം !.

Comments
Post a Comment