എന്‍റെ മകള്‍ക്ക്


ഉരുളി കമഴ്ത്തിയും ഊഞ്ഞാല് കെട്ടിയും 
ഉറങ്ങാതെ നിനക്കായി മന്ത്രം ജപിച്ചോള്‍ 
ഇന്നതേ മാത്രയില്‍ അറിയാതെ കേഴുന്നു 
മകളെ നീ എന്നില്‍ പിറക്കാതിരുന്നെങ്കില്‍ !

ശപിക്കരുത് മകളെ ! എന്‍റെ മാതൃത്വത്തെ നീ 
ഹൃത്തില്‍ ഒതുങ്ങാത്ത സ്നേഹമതില്‍ അധികവും 
നരകങ്ങള്‍ വാ പിളര്‍ന്നു പ്രസവിച്ച ഭൂമിയില്‍ 
നിന്നെ തുണക്കാന്‍ ആളില്ലെന്നറിയുക 

ചവച്ചു തുപ്പുന്ന പച്ച മാംസത്തില്‍ നിന്‍ 
രക്തം കലരുന്ന ഭീതിയിലാണ് ഞാന്‍ 
കാള സര്‍പ്പത്തി ന്‍റെ മകുടിയാട്ടത്തില്‍ നിന്‍ 
തേങ്ങല്‍ അലിയുന്ന ഭീതിയിലാണ് ഞാന്‍

തമസിന്‍റെ ആഴിയില്‍ ഒളിച്ചു കളിക്കുന്നു 
കാമവിറ പൂണ്ട കാട്ടാള നയനങ്ങള്‍ 
പിറക്കുന്ന മാത്രയില്‍ തിന്നാനോരുങ്ങുന്നു 
കഴുകന്‍റെ കണ്ണു ള്ള  കാട്ടാള ജന്മങ്ങള്‍ 

വരും ജന്മത്തില്‍ പിറക്കാതിരിക്ക, നിന്‍റെ 
അച്ഛന്‍റെ നെഞ്ചിലെ തേങ്ങല്‍ ആവാതിരിക്കാന്‍ 
മകളെന്നറിഞ്ഞപ്പോള്‍ 'ദേവി' എന്നോതിയോര്‍ 
വലിച്ചു കീറുന്നു നിന്‍ ദേവപ്രഭ ക്രൂരം 

ജനിക്കാതിരിക്ക നീ എന്‍റെ മകളേ 
ഈ കാമ ഭോജികള്‍ക്ക്  കടിച്ചുകീറുവാനായിനി..! 

Comments

Popular posts from this blog

അമീഷിന്റെ "സീത" - പുസ്തകപരിചയം

ആലിപ്പഴം- അനുഭവക്കുറിപ്പ്

എന്നെ അറിയാതെ പോയ നിനക്ക്